സഹായിക്ക് കോവിഡ്; ഇസ്രായേല്‍ പ്രധാനമന്ത്രി നിരീക്ഷണത്തില്‍

സഹായിയായ ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു.പരിശോധനകള്‍ കഴിഞ്ഞ് ഫലം വരുന്നത് വരെ നെതന്യാഹു ക്വാറന്റൈനില്‍ തുടരും.

്‌ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന ഇസ്രായേലില്‍, വീടുകളില്‍ നിന്ന് 100 മീറ്റര്‍ ദൂരം പോലും ആളുകള്‍ക്ക് സഞ്ചരിക്കാനുള്ള അനുമതിയില്ല. ഇസ്രായേലില്‍ 4347 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 16 ആളുകള്‍ മരിക്കുകയും 95 പേര്‍ ഗുരുതരാവസ്ഥയിലുമാണ്.
അതേസമയം ലോകത്ത് മരണസംഖ്യ 35000 കടന്നു. രോഗബാധിതരുടെ എണ്ണം ഏഴ് ലക്ഷം കടന്നു.

SHARE