ബെന്നി ബെഹനാനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു

കൊച്ചി: യുഡിഎഫ് കണ്‍വീനറും ചാലക്കുടി സ്ഥാനാര്‍ഥിയുമായ ബെന്നി ബഹനാനെ നെഞ്ച് വേദനയെ തുടര്‍ന്ന് കാക്കനാട് സണ്‍റൈസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. ഐ.സി.യുവില്‍ 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ് അദ്ദേഹം.

ബെന്നി ബെഹനാന്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ കഴിഞ്ഞ് രാത്രി ഏറെ വൈകി 11.30 ഓടെയാണ് ബെന്നി ബെഹനാന്‍ വീട്ടിലെത്തിയത്. പുലർച്ചെ  പ്രചരണത്തിന് പോകാൻ ഇറങ്ങുമ്പോഴായിരുന്നു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.