Connect with us

More

പ്രളയാനന്തരം എലിപ്പനിയെ കരുതിയിരിക്കുക

Published

on

ശൈലന്‍
പ്രളയജലമിറങ്ങിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് വീടുകളിലേക്ക് തിരിച്ചുചെല്ലുന്നവരും രക്ഷാപ്രവർത്തകരും ഏറ്റവും അധികം ഭയപ്പെടേണ്ടതായ രോഗബാധ എലിപ്പനി എന്നും വീൽസ് ഡിസീസ് എന്നും അറിയപ്പെടുന്ന ലെപ്റ്റോസ്പൈറോസിസിന്റേതാണ്.

എലി, പെരുച്ചാഴി, തുടങ്ങിയ കാർന്നുതിന്നുന്ന ജീവികളുടെ (rodents) മൂത്രത്തിലൂടെ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ എത്തുന്ന ലെപ്റ്റോസ്പൈറ അണുക്കൾ വെയിലില്ലാത്ത സാഹചര്യങ്ങളിൽ ലക്ഷക്കണക്കായിട്ടാണ് ദിനംപ്രതി പെറ്റുപെരുകി പടരുന്നത്.

അണുബാധയുള്ള ഈ വെള്ളത്തിൽ നേരിട്ട് സമ്പർക്കമുണ്ടാവുന്ന മാത്രയിൽ തന്നെ മനുഷ്യചർമ്മത്തിലെ തീരെചെറിയ വിള്ളലുകളിലൂടെയും പൊട്ടലുകളിലൂടെയും വരെ ലെപ്റ്റോസ്പൈറകൾക്ക് ശരീരത്തിൽ പ്രവേശിക്കാനും പ്രത്യുല്പാദനം തുടരാനുമാവുന്നു.. ശരീരത്തിനുള്ളിലെത്തി ഒരാഴ്ച കൊണ്ടൊക്കെത്തന്നെ incubation period പൂർത്തിയാക്കാനും ചികിൽസ എത്തിയില്ലെങ്കിൽ ഒരാഴ്ച കൊണ്ടുതന്നെ കരളിനെയും കിഡ്നിയെയും പൂർണമായും തകർത്ത് രോഗബാധിതനെ മരണത്തിലേക്ക് നയിക്കാനും കഴിയുന്നു എന്നതിനാലാണ് ലെപ്റ്റോസ്പൈറകൾ അത്യന്തം അപകടകാരികൾ ആവുന്നത്.

ഇത്രമേൽ അപകടകാരികളാണെങ്കിലും അതിജീവനശേഷി ഇവയ്ക്ക് വളരെ കുറവാണെന്നത് മനുഷ്യന് അനുകൂലഘടകമാണ്. വെയിൽ നേരിട്ട് പതിക്കുന്ന ജലത്തിലെ ലെപ്റ്റോസ്പൈറകൾ സ്വാഭാവികമായി നശിച്ച് പോവുകയാണ് പതിവ്. ക്ലോറിനേഷനെയും ഇവയ്ക്ക് അതിജീവിക്കാനാവില്ല.

വെയിൽ പൂർണ്ണമായും തെളിയാതെ നിൽക്കുന്നതും ഇത്രയധികം മേഖലകളിൽ ഒറ്റയടിയ്ക്ക് ഒരാഴ്ചക്കുള്ളിൽ ക്ലോറിനേഷൻ സാധ്യമല്ല എന്നതും ഈ ദിവസങ്ങളിൽ അപകടസാധ്യത വർധിപ്പിക്കുന്നു. വ്യക്തിഗതമായ പ്രതിരോധം ആണ് ഈ ഘട്ടത്തിൽ ഏറ്റവും അഭികാമ്യമായിട്ടുള്ളത്. ഡോക്സിസൈക്ലിൻ 200mg ടാബ്_ലെറ്റ് ആഴ്ചയിൽ ഒരിക്കൽ കഴിക്കുക എന്നതാണ് അനുശാസിക്കപ്പെട്ടിട്ടുള്ള പ്രതിരോധമാർഗം. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ doxycycline tablet പൊതുവെ ലഭ്യമാണ്. മലിനജലവുമായി സമ്പർക്കം വരുന്ന ആളുകൾ ദയവായി ഇത് ഉപയീഗപ്പെടുത്തുക.

പനിയോ തലവേദനയോ പേശീവേദനയോ മഞ്ഞപ്പിത്തലക്ഷണങ്ങളോ കാണുകയാണെങ്കിൽ ലെപ്റ്റോസ്പൈറോസിസ് ബാധയാവാമെന്ന ജാഗ്രതയോടെ എത്രയും പെട്ടെന്ന് ചികിൽസ തേടുക.. ആദ്യഘട്ടലക്ഷണങ്ങളിൽ നിന്നുതന്നെ ചികിത്സ തേടിയാൽ ലെപ്റ്റോസ്പൈറയെ നിലംപരിശാക്കാമെന്നതും വൈകിപ്പോവുന്ന ഓരോ ദിനത്തിലും അവ ആധിപത്യം നേടുമെന്നുമാണ് എലിപ്പനിയെ കുറിച്ച് മനസിലാക്കേണ്ട ഏറ്റവും പ്രധാന കാര്യം.

മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് ഈ അസുഖം പകരാറില്ല എന്ന ആശ്വാസത്താൽ ഈ പ്രതിസന്ധിയെയും നമുക്ക് കൃത്യമായ ബോധവൽകരണത്തിലൂടെ മറികടക്കാം.

 

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending