ഇന്ധന വില വര്‍ധനക്കെതിരെ തിങ്കളാഴ്ച ഭാരത് ബന്ദ്

ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധനക്കെതിരെ തിങ്കളാഴ്ച ഭാരത് ബന്ദ്. കോണ്‍ഗ്രസാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ബന്ദിനോട് സഹകരിക്കും. രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് മൂന്ന് മണിവരെയാണ് ബന്ദ്. അന്നേ ദിവസം പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് ധര്‍ണ നടത്തുമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

SHARE