മോദിക്ക് തിരിച്ചടി; ഭയ്യാജി ജോഷി ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി

നാഗ്പൂര്‍: മോദിക്ക് കനത്ത തിരിച്ചടി നല്‍കി ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയായി (സര്‍കാര്യവാഹ്) ഭയ്യാജി ജോഷി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. നാഗ്പൂരില്‍ നടന്ന സംഘടനയുടെ പരമോന്നത സമിതിയായ അഖില ഭാരതീയ പ്രതിനിധി സഭയാണ് ഭയ്യാജി ജോഷിയെ തിരഞ്ഞെടുത്തത്. ഇത് നാലാം തവണയാണ് ഭയ്യാജി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്.

മോദിയുടെ വിശ്വസ്തനായ നിലവിലെ ജോയിന്റ് സെക്രട്ടറി ദത്താത്രേയ ഹൊസബല്ല ജനറല്‍ സെക്രട്ടറിയായി വരുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിനായി മോദി കരുക്കള്‍ നീക്കിയിരുന്നു. എന്നാല്‍ മോദിയുടെ ആവശ്യം തള്ളിക്കൊണ്ടാണ് ആര്‍.എസ്.എസ് നേതൃത്വം ഭയ്യാജി ജോഷിയെ വീണ്ടും ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തിരിക്കുന്നത്. 2021 വരെ ഭയ്യാജി തല്‍സ്ഥാനത്ത് തുടരും.

SHARE