ഭോപ്പാല്‍ സംഭവം: പിണറായി മടങ്ങിയത് ഹിന്ദി മനസ്സിലാകാത്തതു കൊണ്ടെന്ന് പൊലീസ്

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെ ഭോപ്പാലില്‍ തടഞ്ഞ സംഭവത്തെ ന്യായീകരിച്ച് മധ്യപ്രദേശ് പൊലീസ് രംഗത്ത്. കേരള മുഖ്യമന്ത്രിയെ തിരിച്ചയച്ചിട്ടില്ലെന്നും ഹിന്ദി മനസ്സിലാകാത്തതു കൊണ്ടാണ് അദ്ദേഹം മടങ്ങിയതെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. സംഭവത്തില്‍ ഡിജിപി വകുപ്പുതല അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് പൊലീസിന്റെ വിശദീകരണം.

kite-759

ഹിന്ദിയിലുള്ള ആശയവിനിമയം അദ്ദേഹത്തിന് മനസ്സിലാവാത്തതു കൊണ്ടാണ് പിണറായി വിജയന്‍ പരിപാടിയില്‍ പങ്കെടുക്കാതെ മടങ്ങിയത്. പ്രതിഷേധസമരം നടക്കുന്നതിനാല്‍ പരിപാടി സ്ഥലത്തേക്ക് പോകുന്നത് അല്‍പം വൈകിപ്പിക്കാനാണ് അദ്ദേഹത്തോട് പറഞ്ഞത്. പ്രതിഷേധത്തെക്കുറിച്ചും വൈകി പുറപ്പെടുന്നതിനെക്കുറിച്ചും ഹിന്ദിയിലാണ് പിണറായിയുമായി ആശയവിനിമയം നടത്തയത്. അതിനാലാണ് ആശയക്കുഴപ്പമുണ്ടായതെന്നുമായിരുന്നു പൊലീസിന്റെ വിശദീകരണം

SHARE