കിരീട പ്രതീക്ഷകള്‍ക്ക് കനത്ത പ്രഹരം; സെല്‍റ്റ വിഗോ ബാഴ്‌സയെ സമനിലയില്‍ തളച്ചു

ക്യാമ്പ്‌നൗ: ബാഴ്‌സയുടെ കീരീട പ്രതീക്ഷകള്‍ക്ക് കനത്ത പ്രഹരം. സെല്‍റ്റ വിഗോയോട് സമനിലയിലായതോടെ ഒരു മത്സരം കുറവ് കളിച്ച റയലുമായി പോയന്റ് വ്യത്യാസം ഒന്നായി ചുരുങ്ങി. 88ാം മിനിറ്റില്‍ സെല്‍റ്റയുടെ സ്പാനിഷ് സ്‌െ്രെടക്കര്‍ ലാഗോ അസ്പസ് ഫ്രീകിക്കിലൂടെ നേടിയ ഗോളാണ് ബാഴ്‌സയുടെ പ്രതീക്ഷകളെ തകിടംമറിച്ചത്.

ലൂയിസ് സുവാരസ് ബാഴ്‌സക്കായി ഇരട്ട ഗോള്‍ നേടി. 20,67 മിനിറ്റുകളിലായിരുന്നു സുവാരസ് വല ചലിപ്പിച്ചത്. ഫയോഡര്‍ സ്‌മോലോവാണ് സെല്‍റ്റക്കായി 50ാം മിനിറ്റില്‍ ആദ്യം ഗോള്‍ നേടിയത്. ലാ ലിഗ പോയിന്റെ പട്ടികയില്‍ 32 മത്സരങ്ങളില്‍ നിന്ന് 69 പോയിന്റാണ് ബാഴ്‌സലോണക്കുള്ളത്. 31 മത്സരം കളിച്ച റയലിന് 68 പോയിന്റുണ്ട്.

SHARE