ട്രംപിനെ തള്ളി ബില്‍ഗേറ്റ്സ്; കൊറോണയെ പിടിച്ചുകെട്ടാന്‍ അമേരിക്കയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണം

ന്യൂയോര്‍ക്ക്: കോവിഡ് 19 മഹാമാരി അമേരിക്ക ഐക്യനാടുകളിലും യൂറോപ്പ്യന്‍ രാജ്യങ്ങളിലും വലിയ പ്രതിസന്ധിയുയര്‍ത്തമ്പോള്‍ യുഎസിന് ഉപദേശവുമായി മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ്. ആരോഗ്യ വിദഗ്ധര്‍ നേരത്തെ ആവശ്യപ്പെടുന്ന സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നടപ്പിലാക്കണമെന്ന് അമേരിക്കയില്‍ നടപ്പില്‍വരുത്തണമെന്നാണ് വിന്‍ഡോസ് ലോക സമ്പന്നരില്‍ ഒരാള്‍ കൂടിയായ ബില്‍ഗേറ്റ്‌സ് ആവശ്യപ്പെടുന്നത്. രോഗത്തെ പിടിച്ചുകെട്ടണമെന്നുണ്ടെങ്കില്‍ രാജ്യം മുഴവന്‍ ലോക്ക്ഡൗണ്‍ നടപ്പിലാക്കണമെന്ന് അദ്ദേഹം വാഷ്ങ്ടണ്‍ പോസ്റ്റില്‍ എഴുതിയ കോളത്തില്‍ ആവശ്യപ്പെടുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് അടക്കം രാജ്യത്തെ രാഷ്ട്രീയ നേതാക്കള്‍ സാമ്പത്തിക മാന്ദ്യം ഭയന്ന് കൊറോണക്കെതിരായ പോരാട്ടം കാര്യമാക്കി എടുക്കാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്നും എല്ലായിടത്തും ലോക്ക്ഡൗണ്‍ കൊണ്ടുവരണമെന്നും ബില്‍ഗേറ്റ്സ് ആവശ്യപ്പെട്ടത്. കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള മുന്നേറാനുള്ള അവസരം അമേരിക്ക നഷ്ടപ്പെടുത്തിയെന്നതില്‍ തര്‍ക്കമില്ലെന്നും അദ്ദേഹം വിമര്‍ശനമുന്നയിച്ചു.

കോവിഡ് 19 മഹാമാരിക്കെതിരെ വാഷിംഗ്ടണ്‍ പോസ്റ്റില്‍ എഴുതിയ കോളത്തില്‍ പ്രധാനമായും മൂന്ന് ഘട്ട നിര്‍ദ്ദേശങ്ങളാണ് ബില്‍ഗേറ്റ്‌സ് മുന്നോട്ട് വെച്ചത്. രാജ്യം അടയ്ക്കുക, പരിശോധന വേഗത്തിലാക്കുക, ഡാറ്റ ഉപയോഗിച്ച് ചികിത്സകളും വാക്‌സിനും വികസിപ്പിക്കുക തുടങ്ങി കൊറോണ എന്ന നോവല്‍ വൈറസിനെതിരായ പോരാട്ടത്തില്‍ കൂടുതല്‍ ആക്രമണാത്മക നടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് ഗേറ്റ്‌സ് തുറന്നുപറയുന്നത്. വൈറസ് വ്യാപനത്തിനെതിരെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള വാതിലുകള്‍ ഇനിയും അടഞ്ഞിട്ടില്ലെന്നും ഗേറ്റ്‌സ് മു്ന്നറിയിപ്പുനല്‍കി.

ഗേറ്റ്‌സ് മുന്നോട്ടുവെച്ച മൂന്നുഘട്ട പദ്ധതിയുടെ രൂപം….

സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍: രാജ്യത്തെ സംസ്ഥാനങ്ങളില്‍ സാമൂഹിക അകലം പാലിക്കാനും ആളുകള്‍ക്ക് വിവിധ മേഖലകളിലേക്കായി സഞ്ചരിച്ച് വൈറസ് പടരാതിരിക്കാനും ലോക്ക്ഡൗണ്‍ കൊണ്ട് സാധിക്കുന്നു. ”അമേരിക്കയിലുടനീളം വ്യാപക പകര്‍ച്ച ഒഴുവാക്കാന്‍ കുറഞ്ഞത് 10 ആഴ്ചയോ അതില്‍ കൂടുതലോ സമയമെടുക്കും. ഈ കാലയളവില്‍ ആര്‍ക്കും പതിവുപോലെ ബിസിനസ്സ് തുടരാനോ അടച്ചുപൂട്ടല്‍ ഒഴിവാക്കാനോ കഴിയില്ല. അതുവരെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തരുതെന്നും ബില്‍ഗേറ്റ്‌സ് ആവശ്യപ്പെടുന്നു.
അങ്ങനെയല്ലാത്തപക്ഷം സാമ്പത്തിക നഷ്ടത്തിന്റെ പേരില്‍ ലോക്ക്ഡൗണ്‍ നടപ്പാക്കാതിരുന്നാല്‍ ദീര്‍ഘകാലത്തേക്കുള്ള സാമ്പത്തിക തകര്‍ച്ചയ്ക്കാവും അത് കാരണമാകുക. ഇത് വൈറസിന്റെ വ്യാപനം വര്‍ധിക്കുമെന്നും കൂടുതല്‍ മരണങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നു.

ടെസ്റ്റിംഗ്: കൂടുതല്‍ ടെസ്റ്റുകള്‍ ലഭ്യമാക്കേണ്ടതുണ്ടെന്നും അതിന്റെ ഫലമായുണ്ടാകുന്ന ഡാറ്റ സമാഹരിക്കണമെന്നും ഗേറ്റ്‌സ് പറഞ്ഞു, അതിനാല്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കായി സാധ്യതയുള്ള സന്നദ്ധപ്രവര്‍ത്തകരെ വേഗത്തില്‍ കണ്ടെത്തുകയും എല്ലാ അമേരിക്കക്കാരെയും ടെസ്റ്റിങ്ങിന് വിധേയരാക്കുകയും വേണം. ന്യൂയോര്‍ക്കില്‍ ദിവസം 20,000 പേരേയെങ്കിലും ടെസ്റ്റിങ്ങിന് വിധേയരാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ടെസ്റ്റ് കിറ്റുകളുടെ അഭാവം കണക്കിലെടുത്ത് ആര്‍ക്കാണ് ആദ്യം പരീശോധന നടത്തേണ്ടത് എന്നതിന് വ്യക്തമായ മുന്‍ഗണന വേണമെന്നും അദ്ദേഹം പറഞ്ഞു. ഗേറ്റ്‌സ് പിന്തുണയുള്ള സിയാറ്റില്‍ കൊറോണ വൈറസ് അസസ്‌മെന്റ് നെറ്റ്വര്‍ക്ക് വികസിപ്പിച്ചെടുത്ത സ്വയം പരീക്ഷണ രീതിയും അദ്ദേഹം മുന്നോട്ടുവെച്ചു.

വാക്‌സിന്‍: വൈറസിനെതിരായ വാക്‌സിന്‍ വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാക്‌സിന്‍ പരീക്ഷണങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കണമെന്ന നിര്‍ദ്ദേശിക്കുന്നു. ഇതിനായി ഡാറ്റാ അടിസ്ഥാനമാക്കിയുള്ള സമീപനവും ദ്രുതഗതിയിലുള്ള പരീക്ഷണങ്ങളും ഉപയോഗിച്ച് 18 മാസത്തിനുള്ളില്‍ ഒരു വാക്‌സിന്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് ഗേറ്റ്‌സ് പറഞ്ഞു. വാക്‌സിനുകള്‍ നിര്‍മ്മിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വാക്‌സിന്‍ വികസിപ്പിച്ചുവെന്നതുകൊണ്ട് വൈറസിനെതിരായ പോരാട്ടം വിജയിച്ചുവെന്നര്‍ഥമില്ല. അത് വിജയത്തിലേക്ക് പാതി ദൂരം മാത്രമേ ആവുകയുള്ളൂ. ലോകരാജ്യങ്ങള്‍ക്കായി കോടിക്കണക്കിന് വാക്‌സിന്‍ ഡോസുകളാണ് നിര്‍മിക്കേണ്ടിയിരിക്കുന്നത്.

SHARE