പീഡനക്കേസ്: ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റില്‍ നാളെ തീരുമാനം

കോട്ടയം: കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമോയെന്ന കാര്യത്തില്‍ നാളെ തീരുമാനമുണ്ടാവും. എറണാകുളം റേഞ്ച് ഐ.ജിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം നാളെ യോഗം ചേരും.

അന്വേഷണ പുരോഗതി യോഗത്തില്‍ അറിയിക്കും. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമോയെന്ന് യോഗത്തിന് ശേഷം തീരുമാനമെടുക്കുമെന്നാണ് വിവരം. അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ഐ.ജി ഡി.ജി.പിക്ക് കൈമാറും.

കൃത്യമായ തെളിവിന്റെ അടിസ്ഥാനത്തില്‍ മാത്രം ബിഷപ്പിനെ അറസ്റ്റ് ചെയ്താല്‍ മതിയെന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അറസ്റ്റ് ഇതുവരെ വൈകിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ജലന്ധര്‍ ബിഷപ്പിനെതിരെ ശക്തമായ തെളിവുകള്‍ അന്വേഷണ സംഘത്തിന്റെ കൈവശമുള്ളതായാണ് വിവരം.

SHARE