Connect with us

Culture

സുരേഷ് ഗോപിയെ ഇറക്കി പുതിയ തന്ത്രവുമായി ബി.ജെ.പി

Published

on

കോഴിക്കോട്: കേരളത്തില്‍ ഏകകക്ഷി ഭരണത്തിന്റെ സാധ്യത വിരളമാണെന്ന് മനസിലാക്കിയ ബി.ജെ.പി മുന്നണി സംവിധാനം ശക്തിപ്പെടുത്താനൊരുങ്ങുന്നു. സുരേഷ് ഗോപിയെ മുന്നില്‍ നിര്‍ത്തിയാണ് ബി.ജെ.പി പ്രധാനമായും കരുക്കള്‍ നീക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെയാണ് സുരേഷ് ഗോപി ബി.ജെ.പിയുടെ പ്രാഥമികാംഗത്വം സ്വീകരിച്ചത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയമാണ് ബി.ജെ.പി നോക്കുന്നത്. ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല, ബി.ജെ.പി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്മാരായ പി.പി മുകുന്ദന്‍, കെ.രാമന്‍പിളള തുടങ്ങിയവരെ പാര്‍ട്ടിയുടെ സംഘടന നേതൃനിരയിലേക്ക് കൊണ്ടുവരാനും നീക്കം നടത്തുന്നുണ്ട്.

ഒരു വിഭാഗം നേതാക്കള്‍ക്ക് ഇവരോടുള്ള അതൃപ്തിയാണ് തടസമായി നില്‍ക്കുന്നകത്. നിലവില്‍ എന്‍.ഡി.എയില്‍ ശക്തമായ പാര്‍ട്ടിയില്ല. യുഡിഎഫുമായി പിണങ്ങി നില്‍ക്കുന്ന കേരള കോണ്‍ഗ്രസിനെ പാട്ടിലാക്കാന്‍ പല ശ്രമങ്ങളും നടത്തിയെങ്കിലും ഏശിയില്ല. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള ഒരു പാര്‍ട്ടി എന്‍ഡിഎയില്‍ ഇല്ലെന്നതും തിരിച്ചടിയാണ്. സുരേഷ് ഗോപിയെ ഉയര്‍ത്തിക്കാട്ടി വോട്ട് നേടാമെന്നാണ് ഒരി വിഭാഗം കണക്ക് കൂട്ടുന്നത്. അതേസമയം ഗ്രൂപ്പിസം പാര്‍ട്ടിയെ തിരിഞ്ഞുകുത്തുന്നുണ്ട്. കുമ്മനത്തെ സംസ്ഥാന അദ്ധ്യക്ഷനാക്കിയത് മുതല്‍ ഗ്രൂപ്പ് വഴക്ക് മൂര്‍ച്ഛിച്ചിരുന്നു. ഇക്കാര്യം കുമ്മനം തന്നെ തുറന്ന് സമതിക്കുകയും ചെയ്തിരുന്നു. അടുത്തിടെ ഗൃഹസമ്പര്‍ക്ക പരിപാടിയുമായി ബി.ജെ.പി മുന്നോട്ട് പോയിരുന്നു. അതും ഉദ്ദേശിച്ച ഫലം ചെയ്തില്ലെന്നും നേതാക്കള്‍ക്കിടയില്‍ ആക്ഷേപമുണ്ട്.

Film

2018നെ പിന്നിലാക്കി മഞ്ഞുമ്മല്‍ ബോയ്‌സ്; ആഗോളതലത്തില്‍ ഏറ്റവുമധികം പണം വാരിയ മലയാള സിനിമ

നിലവിൽ 176 കോടിയാണ് മഞ്ഞുമ്മൽ ബോയ്‌സ് നേടിയിരിക്കുന്നത്

Published

on

ജൂഡ് ആന്തണി സംവിധാനം ചെയ്ത് ‘2018’ എന്ന ചിത്രത്തെ മറികടന്ന് മലയാളത്തിലെ പുതിയ ഇന്‍ഡസ്ട്രി ഹിറ്റായി ‘മഞ്ഞുമ്മല്‍ ബോയ്‌സ്’. റിലീസ് ചെയ്ത് മൂന്നാഴ്ചയ്ക്കുള്ളിലാണ് ആ?ഗോളതലത്തില്‍ ഏറ്റവുമധികം കളക്ഷന്‍ നേടുന്ന മലയാളചിത്രമായി ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ് മാറിയതെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെട്ടു.

നിലവിൽ 176 കോടിയാണ് മഞ്ഞുമ്മൽ നേടിയിരിക്കുന്നത്. ഏറെ വൈകാതെ തന്നെ സിനിമ 200 കോടി തികയ്ക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. ജാൻ.എ.മൻ എന്ന സിനിമയിലൂടെ സിനിമാസംവിധാനം ആരംഭിച്ച ചിദംബരത്തിൻ്റെ രണ്ടാമത്തെ സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ് തുടങ്ങിയവർ അഭിനയിച്ച ചിത്രം തമിഴ്നാട്ടിലും തകർപ്പൻ പ്രകടനമാണ് നടത്തുന്നത്. 7 ദിവസം കൊണ്ട് 33 കോടിയാണ് സിനിമയുടെ തമിഴ്‌നാട് കളക്ഷൻ.

പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിച്ച ചിത്രം ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് നിർമിച്ചത്.

Continue Reading

crime

‘ജയ് അല്ലു അർജുൻ’ വിളിക്കാൻ ആവശ്യപ്പെട്ട് യുവാവിനെ തല്ലിച്ചതച്ച് ഫാൻസ്; വിഡിയോ

ബംഗളൂരുവിലെ കെ.ആർ പുരത്തിന് സമീപമാണ് സംഭവം.

Published

on

തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജുന്‍റെ ആരാധകർ ബംഗളൂരുവിൽ ഒരു യുവാവിനെ ക്രൂരമായി ആക്രമിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ‘ജയ് അല്ലു അർജുൻ’ എന്ന് വിളിക്കാൻ ആവശ്യപ്പെട്ടാണ് മർദനം.

ബംഗളൂരുവിലെ കെ.ആർ പുരത്തിന് സമീപമാണ് സംഭവം. മർദനമേറ്റ യുവാവിന്‍റെ മുഖത്തടക്കം മുറിവേറ്റതും രക്തം പടർന്നതും ദൃശ്യങ്ങളിലുണ്ട്. മർദനത്തിന്‍റെ കാരണം ഇതുവരെ അറിവായിട്ടില്ലെങ്കിലും മർദനമേറ്റയാൾ പ്രഭാസ് ആരാധകനാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.

https://twitter.com/i/status/1766800114939842814

സംഭവത്തിനെതിരെ പ്രതികരിച്ച് നിരവധി പേർ രംഗത്തുവന്നിട്ടുണ്ട്. അക്രമികൾക്കെതിരെ നടപടി വേണമെന്ന് നിരവധി പേർ ബംഗളൂരു പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading

award

ഗസക്ക് ഐക്യദാർഢ്യം; ഓസ്കാർ വേദിയിൽ ചുവന്ന ബാഡ്ജ് ധരിച്ച് ബില്ലി ഐലിഷ് ഉൾപ്പെടെയുള്ള താരങ്ങൾ

ജെനിഫര്‍ ലോപ്പസ്, കേറ്റ് ബ്‌ളാന്‍ചെ, ഡ്രേക്ക്, ബെന്‍ എഫ്‌ലക്, ഈ വര്‍ഷത്തെ ഓസ്‌കാര്‍ നോമിനേഷനില്‍ ഉള്‍പ്പെട്ട ബ്രാഡ്‌ലി കൂപ്പര്‍, അമേരിക്ക ഫെരേര ഉള്‍പ്പെടെ 400 പേര്‍ കത്തില്‍ ഒപ്പുവെച്ചിരുന്നു.

Published

on

ഗസയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന ആവശ്യവുമായി ഓസ്‌കാര്‍ പുരസ്‌കാര വേദിയില്‍ ചുവന്ന ബാഡ്ജ് ധരിച്ച് ബില്ലി ഐലിഷ്, മാര്‍ക് റഫാലോ ഉള്‍പ്പെടെയുള്ള താരങ്ങള്‍. യു.എസ് പ്രസിഡന്റ് ജോ ബൈഡനോട് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുകൊണ്ട് തുറന്ന കത്തില്‍ ഒപ്പുവെച്ച സെലിബ്രിറ്റികളും വിനോദ വ്യവസായത്തിലെ അംഗങ്ങളും അടങ്ങുന്ന ആര്‍ട്ടിസ്റ്റ്‌സ്4ഫയര്‍ സംഘത്തെ പ്രതിനിധാനം ചെയ്യുന്നതായിരുന്നു ബാഡ്ജുകള്‍.

ജെനിഫര്‍ ലോപ്പസ്, കേറ്റ് ബ്‌ളാന്‍ചെ, ഡ്രേക്ക്, ബെന്‍ എഫ്‌ലക്, ഈ വര്‍ഷത്തെ ഓസ്‌കാര്‍ നോമിനേഷനില്‍ ഉള്‍പ്പെട്ട ബ്രാഡ്‌ലി കൂപ്പര്‍, അമേരിക്ക ഫെരേര ഉള്‍പ്പെടെ 400 പേര്‍ കത്തില്‍ ഒപ്പുവെച്ചിരുന്നു.

കഴിഞ്ഞ കുറേ കാലമായി ഓസ്‌കാര്‍ വേദിയില്‍ ഗസ സംഘര്‍ഷത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുവാന്‍ താരങ്ങള്‍ മടിക്കുകയാണ് പതിവ്. ഇതില്‍ നിന്ന് വ്യത്യസ്തമായിരുന്നു ചുവന്ന ബാഡ്ജ് ധരിച്ചുകൊണ്ട് ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള താരങ്ങളുടെ നീക്കം. ബാര്‍ബിയിലെ ഗാനത്തിന് ഓസ്‌കാര്‍ നേടിയ നേടിയ ബില്ലി ഐലിഷും സഹോദരനും നിര്‍മാതവുമായ ഫിന്നീസും വേദിയില്‍ ബാഡ്ജ് ധരിച്ചിരുന്നു.

മൂന്ന് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ നേടിയ പുവര്‍ തിങ്സിലെ അഭിനേതാവ് റാമി യൂസഫ് തന്റെ ജാക്കറ്റില്‍ ബാഡ്ജ് ധരിച്ചുകൊണ്ടായിരുന്നു പരിപാടി അവതരിപ്പിക്കാന്‍ വേദിയില്‍ എത്തിയത്. ‘ഈ ബാഡ്ജുകര്‍ ധരിക്കേണ്ടിയിരുന്നില്ല എന്ന് വിചാരിക്കുന്ന ഒരു വിഭാഗം നിങ്ങള്‍ക്കിടയിലുണ്ടാകും. ഇതിനകം വെടിനിര്‍ത്തല്‍ നടപ്പാക്കിയിട്ടുണ്ടാകുമെന്ന് കരുതിയ ഒരു വിഭാഗം ഞങ്ങള്‍ക്കിടയിലുമുണ്ട്. പക്ഷേ അത് സംഭവിച്ചില്ല,’ യൂസഫ് ഒരു അഭിമുഖത്തില്‍
പറഞ്ഞു.

റെഡ് കാര്‍പ്പറ്റില്‍ യുദ്ധവുമായി ബന്ധപ്പെട്ട് വളരെ കുറച്ച് ചോദ്യങ്ങള്‍ മാത്രമേ താന്‍ നേരിട്ടുള്ളൂ എന്നത് തന്നെ അതിശയിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.ഇത് രാഷ്ട്രീയ തന്ത്രവുമായി ബന്ധപ്പെട്ടതോ പ്രതികാരമോ അല്ല, വളരെ ലളിതമായി നമുക്ക് കുഞ്ഞുങ്ങളെ കൊലപ്പെടുത്തുന്നത് നിര്‍ത്താം എന്ന് പറയുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

സംവിധായകന്‍ അവ ദുവെര്‍നെ, നടന്‍ ക്വന്ന ചേസിങ് ഹോഴ്‌സ് തുടങ്ങിയവരും ബാഡ്ജ് ധരിച്ചിരുന്നു. ഫ്രഞ്ച് നടന്മാരായ മിലോ മച്ചാഡോ ഗ്രെയ്‌നറും സ്വാന്‍ ആര്‍ലോഡും ഫലസ്തീന്‍ പതാകയുടെ ബാഡ്ജായിരുന്നു ധരിച്ചത്.

അതേസമയം ജനുവരിയില്‍ നടന്ന ഗോള്‍ഡന്‍ ഗ്ലോബ് വേദിയില്‍ നടി ജെ. സ്മിത്ത് ക്യാമറോണ്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഹമാസ് ബന്ദികളാക്കിയ ഇസ്രഈലികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് മഞ്ഞ ബാഡ്ജുകള്‍ ധരിച്ചിരുന്നു.

 

 

Continue Reading

Trending