‘മുസ്‌ലിംകളുടെ വീട്ടിലെ പശുക്കളെ ലൗ ജിഹാദായി കണ്ട് പിടിച്ചെടുക്കണം’ ; വിവാദ പരാമര്‍ശവുമായി ബി.ജെ.പി നേതാവ്

മുസ്‌ലിംകളുടെ വീടുകളിലെ പശുക്കളെ ലൗ ജിഹാദായി കണക്കാക്കി പിടിച്ചെടുക്കണമെന്ന് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി നേതാവ് രഞ്ജിത് ശ്രീവാസ്തവ്.

‘മുസ്‌ലിംകളുടെ വീട്ടിലെ പശുക്കളെ പിടിച്ചെടുക്കണം. ഹിന്ദുപെണ്‍കുട്ടികള്‍ മുസ്‌ലിം വിഭാഗത്തിലുള്ളവരുടെ വീട്ടില്‍ പോകുന്നതിനെയും പ്രണയിക്കുന്നതിനെയും ലൗ ജിഹാദാണെന്ന് നമ്മള്‍ കരുതുന്നു. ഇതു അതുപോലെ ‘ഗോമാതാവ്’ പോകുന്നതിനെയും ലൗ ജിഹാദായി കണക്കാക്കണം’.

ഏതു വിധേനയേയും മുസ്‌ലിംകളുടെ വീടുകളിലുള്ള പശുക്കളെ തിരിച്ച് കൊണ്ടു വരണമെന്നും രഞ്ജിത് ശ്രീവാസ്തവ് പറയുന്നു. ചത്ത പശുക്കളെ കുഴിച്ചിടരുതെന്നും ഹിന്ദു ആചാര പ്രകാരം ദഹിപ്പിക്കുകയാണ് വേണ്ടതെന്നും ശ്രിവാസ്തവ കൂട്ടിച്ചേര്‍ത്തു.

SHARE