ബി.ജെ.പി എം.എല്‍.എയും ബന്ധുക്കളും പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി; പരാതിയുമായി വീട്ടമ്മ

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.എല്‍.എ രവീന്ദ്രനാഥ് ത്രിപാഠിക്കെതിരെ ബലാല്‍സംഗ കേസ്. 40കാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബഹോദി എം.എല്‍.എയായ ത്രിപാഠിക്കെതിരെ കേസെടുത്തിരിക്കുന്നത്. എം.എല്‍.എയുടെ കുടുംബാംഗങ്ങളായ ആറ് പേരും കേസില്‍ പ്രതികളാണ്. ത്രിപാഠിയുടെ ബന്ധുവിനെതിരായാണ് യുവതി ആദ്യം പരാതി നല്‍കിയത്. പിന്നീട് എം.എല്‍.എക്കെതിരെയും പരാതി നല്‍കുകയായിരുന്നു.

എം.എല്‍.എയുടെ ബന്ധുവായ സന്ദീപ് തിവാരി വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി ആദ്യം നല്‍കിയ പരാതി. പിന്നീട് എം.എല്‍.എക്കെതിരെയും മറ്റ് കുടുംബാംഗങ്ങള്‍ക്കെതിരെയും സമാന ആരോപണം ഉന്നയിച്ചു. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ തന്നെ നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം ചെയ്യിപ്പിച്ചെന്നും ആരോപണമുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും എസ്.പി രാം ബദന്‍ സിങ് പറഞ്ഞു.

2017ല്‍ എം.എല്‍.എയും കുടുംബാംഗങ്ങളും ഹോട്ടല്‍ മുറിയില്‍ വെച്ച് തന്നെ തുടര്‍ച്ചയായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പരാതിയില്‍ വ്യക്തിമാക്കിയിട്ടുണ്ട്.

SHARE