ഉത്തര്‍പ്രദേശില്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന് ബി.ജെ.പി എംഎല്‍എയുടെ മര്‍ദനം

ബാലിയ: ഉത്തര്‍പ്രദേശില്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന് ബി.ജെ.പി എംഎല്‍എയുടെ മര്‍ദനം. ഔദ്യോഗിക ചര്‍ച്ച്ക്കിടെയാണ് ബാലിയയിലെ ജില്ലാ സ്‌കൂള്‍ ഇന്‍സ്‌പെക്ടറെ എം.എല്‍.എ സുരേന്ദ്ര സിംഗ് മര്‍ദിച്ചത്. ജില്ലാ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലായിരുന്നു എം.എല്‍.എ ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തത്. എം.എല്‍.എ ഉദ്യോഗസ്ഥനെ അക്രമിക്കുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുകയും ദേശീയ മാധ്യമങ്ങള്‍ അത് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.

ഉദ്യോഗസ്ഥനായ നരേന്ദ്ര ദേവ് പാണ്ഡയെ എം.എല്‍.എ പിടിച്ച് തള്ളുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ വ്യക്തമായി കാണാം. ഇതോടെ മജിസ്‌ട്രേറ്റ് എത്തി രംഗം ശാന്തമാക്കുവാന്‍ ശ്രമിക്കുകയായിരുന്നു. മീറ്റിംഗിനിടെ തനിക്ക് ആരെയും ഭയമില്ലെന്ന് ഉ്‌ദ്യോഗസ്ഥന്‍ പറഞ്ഞതോടെ എം.എല്‍.എ ദേഷ്യത്തോടെ അദ്ദേഹത്തോട് മോശമായി പെരുമാറുകയായിരുന്നുവെന്ന് മജിസ്‌ട്രേറ്റ് പറഞ്ഞു. സംഭവം വിവാദമായതോടെ എം.എല്‍.എ ക്ഷമ ചോദിച്ച് രംഗത്തെത്തി.

SHARE