ജി.ഡി.പിയിലെ ഇടിവ്; വിചിത്രവാദവുമായി ബി.ജെ.പി എം.പി ലോക്‌സഭയില്‍

സാമ്പത്തിക വളര്‍ച്ചയിലെ ഇടിവ് അംഗീകരിക്കാതിരിക്കാന്‍ വിചിത്രവാദവുമായി ബി.ജെ.പി എം.പി ലോക്‌സഭയില്‍. ബിജെപി എംപി നിശികാന്ത് ദുബെയാണ് വാദവുമായി രംഗത്തെത്തിയത്. മൊത്തം ആഭ്യന്തര ഉത്പദാനം ആറു വര്‍ഷത്തെ താഴ്ചയിലേക്കെത്തിയിരുന്നു. നികുതി നിയമഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ നടന്ന, ചര്‍ച്ചയിലായിരുന്നു ബിജെപി എംപിയുടെ പ്രസ്താവന.

‘ജിഡിപിക്ക് ഭാവിയില്‍ വലിയ പ്രസക്തിയുണ്ടാകില്ല.1934ലാണ് ജിഡിപി വന്നത്. അതിന് മുമ്പ് ജിഡിപി ഇല്ലായിരുന്നു. രാമയണവും ബൈബിളും പോലെ ജിഡിപി ആത്യന്തിക സത്യമല്ലെന്ന് സാമ്പത്തിക വിദഗ്ദ്ധനായിരുന്ന സിമോണ്‍ കുസ്‌നെറ്റ് പറഞ്ഞിട്ടുണ്ട്. സാമ്പത്തിക സൂചകമായി ഭാവിയില്‍ ജിഡിപിയെ ഉപയോഗിക്കില്ലെന്നും കുസ്‌നെറ്റ് പറഞ്ഞിട്ടുണ്ട്.ജിഡിപിയെ കുറിച്ച് ആരെങ്കിലും സംസാരിക്കുന്നത് തന്നെ തെറ്റാണ്. ജിഡിപിക്ക് ഈ രാജ്യത്ത് ഒരു പ്രസ്‌ക്തിയുമില്ല’ നിശികാന്ത് ദുബെ പറഞ്ഞു’.ജിഡിപി തകര്‍ന്നടിഞ്ഞതില്‍ പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായിട്ടായിരുന്നു ബിജെപി എംപിയുടെ ഇത്തരത്തിലുള്ള പ്രതികരണം. നിശികാന്ത് ദുബെയുടെ വാദത്തെ പരിഹസിച്ച് കൊണ്ട് മുന്‍ ധനകാര്യമന്ത്രി പി.ചിദംബരം ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ ദൈവം രക്ഷിക്കട്ടെ എന്നായിരുന്നു ചിദംബരത്തിന്റെ ട്വീറ്റ്.

SHARE