ബി.ജെ.പി എംപിയുടെ കാല്‍ കഴുകിയ വെള്ളം കുടിച്ച് പാര്‍ട്ടി പ്രവര്‍ത്തകന്‍

റാഞ്ചി: ബി.ജെ.പി എംപിയുടെ കാല്‍കഴുകിയ വെളളം കുടിച്ച് പാര്‍ട്ടി പ്രവര്‍ത്തകന്‍. എം.പി നിഷികാന്ത് ദുബെയുടെയുടെ കാല്‍കഴുകി ആ വെളളം കുടിക്കുന്ന പ്രവര്‍ത്തകന്റെ വീഡിയോ് സമൂഹമാധ്യമങ്ങളിലൂടെയാണ് പുറത്ത് വന്നത്. ജാര്‍ഖണ്ഡില്‍ ഞായറാഴ്ച നടന്ന ബി.ജെ.പിയുടെ പൊതുപരിപാടിക്കിടെയായിരുന്നു സംഭവം. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ എം.പിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.

വിമര്‍ശനം ശക്തമായതോടെ നിഷികാന്ത് ദുബെ വിശദീകരണവുമായി രംഗത്തെത്തി്. തന്റെ ആരാധാകര്‍ക്കുള്ള സ്‌നേഹം ട്രോളന്‍മാര്‍ക്ക് മനസ്സിലാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. വീഡിയോയില്‍, പാലത്തിന്റെ നിര്‍മാണത്തെക്കുറിച്ച് പ്രഖ്യാപിച്ച ശേഷം ദുബെ പാര്‍ട്ടി പ്രവര്‍ത്തകരുടെ അടുത്തെയ്ക്ക് നീങ്ങുകയായിരുന്നു. അതിനുശേഷം അദ്ദേഹം പവന്‍ എന്ന പാര്‍ട്ടി പ്രവര്‍ത്തകന്റെ മുന്നിലുളള പാത്രത്തില്‍ കാല്‍ നീട്ടി വ്ക്കുകയും പാര്‍ട്ടി പ്രവര്‍ത്തകന്‍ കാല്‍ കഴുകുകയും ഇതിനു പുറകെ ആ വെളളം കുടിക്കുകയുമാണ് ചെയ്യുന്നത്. എം.പിയുടെയും പാര്‍ട്ടി പ്രവര്‍ത്തകന്റെയും നടപടിയെ കൈയടിയോടെയാണ് അണികള്‍ സ്വീകരിച്ചത്.

SHARE