മഹാരാഷ്ട്രയില്‍ പൊതുയോഗത്തിനിടെ ബി.ജെ.പി പ്രവര്‍ത്തകരുടെ കൂട്ടയടി; വീഡിയോ വൈറല്‍

മഹാരാഷ്ട്രയില്‍ പൊതുയോഗത്തിനിടെ ബി.ജെ.പി പ്രവര്‍ത്തകരുടെ കൂട്ടയടി. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലടക്കം വൈറലാവുകയായിരുന്നു. മുന്‍ ജല്‍ഗാവ് എം.പി ബി.എസ്. പാട്ടീന്റെയും ബി.ജെ.പി ജില്ലാ പ്രസിഡന്റ് ഉദയ് വാഗിന്റെയും അനുയായികള്‍ തമ്മിലാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.

ബി.ജെ.പിയും ശിവസേനയും ചേര്‍ന്ന് നടത്തിയ സംയുക്ത റാലിയിലാണ് സംഭവം. പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന ഈ സംഭവത്തിന്റെ വീഡിയോയില്‍ പരസ്പരം തമ്മില്‍ തല്ലുന്ന ബി.ജെ.പി പ്രവര്‍ത്തകരെ മഹാരാഷ്ട്ര മന്ത്രി ഗിരിഷ് മഹാജന്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് കാണാം.

SHARE