വനിതാ ജീവനക്കാര്‍ക്ക് കുരുമുളക് സ്‌പ്രേ; പുതിയ നടപടിയുമായി റെയില്‍വെ

തിരുവനന്തപുരം: റെയില്‍വേയുടെ ചില വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന വനിതാ ജീവനക്കാര്‍ക്ക് കുരുമുളക് സ്‌പ്രേ നല്‍കുന്നു. ശല്യക്കാരെ തുരത്താന്‍ വേണ്ടിയാണ് മുഖത്തടിക്കുന്ന കുരുമുളക് സ്‌പ്രേ റെയില്‍വെ ജീവനക്കാര്‍ക്ക് നല്‍കുന്നത്. വനിതകള്‍ക്ക് സ്വരക്ഷയ്ക്കായാണ് സ്‌പ്രേ നല്‍കുന്നത്.

സേലം ഡിവിഷനില്‍ സ്‌പ്രേ പ്രയോഗം തുടങ്ങിക്കഴിഞ്ഞു. വനിതാ ജീവനക്കാര്‍ക്ക് നേരെ തുടര്‍ച്ചയായി മദ്യപരുടെ ശല്യം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണിത്.

SHARE