ചൈനയില്‍ സ്‌ഫോടനം; 19 പേര്‍ കൊല്ലപ്പെട്ടു

ബെയ്ജിങ്: ചൈനയില്‍ രാസവസ്തു നിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ 19 പേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റു. യിബിന്‍ നഗരത്തിലെ സിച്ചുആന്‍ പരിസരത്തെ വ്യവസായ പാര്‍ക്കില്‍ കഴിഞ്ഞ ദിവസം രാത്രി 6.30 ഓടെയാണ് അപകടം നടന്നത്. ഹെന്‍ഡ എന്ന കമ്പനിയുടെ ഫാക്ടറിയിലാണ് അപകടമുണ്ടായത്. പൊട്ടിത്തെറിയ്ക്ക് ഇടയാക്കിയ കാരണമെന്താണെന്ന് അറിയില്ലെന്ന് കമ്പനി അറിയിച്ചു.

SHARE