12,000 ത്തിലേറെ ജോലികള്‍ വെട്ടിക്കുറച്ച് ബോയിംഗ്; 16,000 തൊഴിലാളികളെ പിരിച്ചുവിടുമെന്ന് കമ്പനി

Chicku Irshad

കൊറോണ വൈറസ് വ്യാപനം യാത്രാ മേഖലയെ സ്തംഭിപ്പിച്ചതോടെ തിരിച്ചടി നേരിട്ട് വ്യോമവ്യവസായം. ദുരിതം കടുത്തതായതിന്റെ വിവരങ്ങളാണ് വ്യോമവ്യവസായ മേഖലകളില്‍ നിന്നും പുറത്തുവരുന്നത്. ഏറ്റവും വലിയ അമേരിക്കന്‍ വിമാന നിര്‍മാതക്കളായ ബോയിംഗ് തങ്ങളുടെ 12,000 തൊഴിലാളികളെ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്. 6,770 തൊഴിലാളികളുടെ സ്വമേധയാ പിരിച്ചുവിടലുകള്‍ ഉള്‍പ്പെടെ 12,000 തൊഴിലാളികളെയാണ് ബോയിംഗ് കമ്പനി ജോലികളില്‍ നിന്നും വെട്ടിക്കുറച്ചത്. കൂടുതല്‍ വെട്ടിക്കുറവുകള്‍ ബോയിംഗ് കമ്പനി (ബിഎഎന്‍) ബുധനാഴ്ച അറിയിച്ചത്.

2020 അവസാനത്തോടെ ലോകമെമ്പാടുമുള്ള 160,000 തൊഴിലാളികളുടെ 10% വെട്ടിക്കുറയ്ക്കുമെന്ന് കമ്പനി ഏപ്രിലില്‍ പ്രഖ്യാപിച്ചു. ബുധനാഴ്ച 5,520 യുഎസ് ജീവനക്കാര്‍ സ്വമേധയാ ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്ന് ബോയിംഗ് അറിയിച്ചു. കൂടാതെ 6,770 തൊഴിലാളികളെ സ്വമേധയാ പിരിച്ചുവിടുന്നതായി അറിയിക്കുകയും ചെയ്തു.

അതേസമയം, 737 മാക്‌സ് ജെറ്റ്ലൈനറിന്റെ ഉത്പാദനം പുനരാരംഭിച്ചതായി ബോയിംഗ് ബുധനാഴ്ച അറിയിച്ചു. പകര്‍ച്ചവ്യാധിയുടെ സമയത്ത് വിമാനത്തിന്റെ ആവശ്യകത കുത്തനെ ഇടിഞ്ഞതിനാല്‍ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ബോയിംഗിന്റെ നടപടികള്‍. കഴിഞ്ഞ വര്‍ഷം 737 മാക്‌സ് ജെറ്റ് നിര്‍മാണം കമ്പനിക്ക് നഷ്ടം വരുത്തിയിരുന്നു. എന്നാല്‍

വാഷിംഗ്ടണിലെ ഫാക്ടറിയിലെ റെന്റണില്‍ 737 മാക്‌സ് ഉത്പാദനം കുറഞ്ഞ നിരക്കില്‍ പുനരാരംഭിച്ചതായ വാര്‍ത്ത ബോയിംഗ് ഓഹരികള്‍ 3.3 ശതമാനം ഉയര്‍ന്ന് 149.52 ഡോളറിലെത്തി. മണിക്കൂറുകള്‍ക്കുളളില്‍ 4.6 ശതമാനം ഉയര്‍ന്ന് 155.84 ഡോളറിലെത്തി.