മുറിവുണങ്ങുന്നതിന് മുമ്പ് ശ്രീലങ്കയില്‍ വീണ്ടും സ്‌ഫോടനം

കൊളംബോ: മുറിവുണങ്ങുന്നതിന് മുമ്പ് ശ്രീലങ്കയില്‍ വീണ്ടും സ്‌ഫോടനം. കൊളംബോയില്‍ നിന്നും 40 കിലോമീറ്റര്‍ മാറി പുഗോജയില്‍ മജിസ്‌ട്രേറ്റ് കോടതിക്കു സമീപമാണ് സ്‌ഫോടനമുണ്ടായത്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല.

ഈസ്റ്റര്‍ ദിനത്തില്‍ പള്ളികളിലും ഹോട്ടലുകളിലും ഉണ്ടായ സ്‌ഫോടനത്തില്‍ 360 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. ഈ സ്‌ഫോടനങ്ങളുടെ മുറിവുണങ്ങുന്നതിന് മുമ്പാണ് അടുത്ത സ്‌ഫോടനം ഉണ്ടായിരിക്കുന്നത്.

ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടും ഭീകരാക്രമണം തടയാന്‍ കഴിയിഞ്ഞില്ലെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ പരാമര്‍ശം നടത്തിയിരുന്നു. സ്‌ഫോടനങ്ങളില്‍ മലയാളിയായ റസീനയും കൊല്ലപ്പെട്ടിരുന്നു.