ആര്‍.എസ്.എസ് ആസ്ഥാനത്തിന് മുമ്പില്‍ യോഗം നടത്താനൊരുങ്ങി ചന്ദ്രശേഖര്‍ ആസാദ്

നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്തിന് സമീപമുള്ള രെഷിംബാഗ് മൈതാനത്ത് യോഗം നടത്താന്‍ ഭീം ആര്‍മിക്ക് അനുവാദം. യോഗത്തിന് കോട്‌വാളി പൊലീസ് അനുമതി നിഷേധിച്ചതിന് പിന്നാലെ ഭീം ആര്‍മി കോടതിയെ സമീപിക്കുകയായിരുന്നു. ഭീം ആര്‍മി നല്‍കിയ ഹര്‍ജിയില്‍ ബോംബെ ഹൈക്കോടതിയാണ് യോഗം നടത്താല്‍ അനുമതി നല്‍കിയത്.

ഇതിന്റെ ഭാഗമായി മഹാരാഷ്ട്ര സര്‍ക്കാരിനും നാഗ്പൂര്‍ പൊലീസ് കമ്മീഷണര്‍ക്കും കോടതി നോട്ടീസ് അയച്ചു. സ്ഥലത്തെ ക്രമസമാധാനപാലനം തകരാറിലാവുമെന്നാണ് അനുമതി നിഷേധിക്കുന്നതിനുള്ള കാരണമായി പൊലീസ് വാദിച്ചത്. എന്നാല്‍ കോടതി അനുമതി നല്‍കുകയായിരുന്നു.നിയന്ത്രണങ്ങളോടെയാണ് യോഗം നടത്താന്‍ അനുമതി കൊടുത്തിരിക്കുന്നത്.

SHARE