മെസി ഗോളില്‍ ബ്രിസീലിനെ തോല്‍പ്പിച്ച് അര്‍ജന്റീന

സൗദിയില്‍ നടന്ന സൂപ്പര്‍ ക്ലാസിക്കോ അര്‍ജന്റീന-ബ്രസീല്‍ സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനക്ക് ജയം. മത്സരത്തിന്റെ പതിനാലാം മിനിറ്റ് മുതല്‍ മുന്നിട്ടുനിന്ന മെസിയുടെ ടീമിനെ ബ്രിസീലിന് ഒരിക്കലും പിന്നിലാക്കാന്‍ കഴിഞ്ഞില്ല.
ആദ്യ പകുതിയില്‍ സൂപ്പര്‍ താരം ലയണല്‍ മെസിയാണ് അര്‍ജന്റീനക്കായി ഗോള്‍ നേടിയത്. 14-ാം മിനിട്ടില്‍ മെസിക്ക് തന്നെ ലഭിച്ച പെനാല്‍റ്റി കിക്കിലൂടെയായിരുന്നു. പനേഗാ കിക്കിന് ശ്രമിച്ച മെസിയെ ബ്രസീല്‍ ഗോളി ആലിസണ്‍ ബെക്കര്‍ തടത്തുങ്കിലും രണ്ടാം ശ്രമത്തില്‍ മെസി വലയിലാക്കുകയായിരുന്നു.

മത്സരത്തില്‍ അര്‍ജന്റീന മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പന്ത് കൈവശം വെക്കുന്നതിലും ആക്രമിക്കുന്നതിലും ഇരു ടീമും ഒന്നിന്നൊന്നു മുന്നില്‍ നിന്നിട്ടും ഫിനിഷിംഗിലെ പോരായ്മകളാണ് ബ്രസീലിനു തിരിച്ചടിയായത്.

മത്സരത്തില്‍ അര്‍ജന്റീനയുടെ കുട്ടിപട ബ്രസീല്‍ ഗോള്‍മുഖത്ത് നിരന്തരം ഇരച്ചുകയറി അപകടം വിതച്ചു. ലയണല്‍ മെസിയുടെ കാലില്‍ പന്ത് കിട്ടുമ്പോഴൊക്കെ ബ്രസീല്‍ പ്രതിരോധം ഉലയുന്നത് കാണാമായിരുന്നു.

https://twitter.com/SSVT66/status/1195409426615865344

രണ്ടാം മിനിട്ട് മുതല്‍ ആക്രമണം തുടങ്ങിയ ബ്രസീലിന് ഏഴാം മിനിട്ടിലാണ് ആദ്യ അവസരം ലഭിച്ചത്. ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ ലഭിച്ച സുവര്‍ണാവസരം റോബര്‍ട്ടോ ഫെര്‍മിനോ പാഴാക്കി. തുടര്‍ന്ന് പത്താം മിനിട്ടില്‍ ബ്രസീല്‍ സ്‌െ്രെടക്കറെ ബോക്‌സില്‍ വീഴ്ത്തിയതിന് റഫറി വിധിച്ചെങ്കിലും കിക്കെടുത്ത ജീസസ് പന്ത് പുറത്തേക്കടിക്കുകയായിരുന്നു.