ലോകം വാഴ്ത്തിയ ലാറയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന് 16 വയസ്സ്

വെസ്റ്റിന്‍ഡീസ് താരം ബ്രയാന്‍ ലാറയെ ക്രിക്കറ്റ് ആരാധകര്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഇടം കൈയ്യില്‍ ബാറ്റേന്തി ലാറ വര്‍ൃടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ (400) സ്വന്തം പേരിലാക്കിയിട്ട് ഇന്ന് 16 വര്‍ഷം പൂര്‍ത്തിയാകുന്നു. എന്നാല്‍ ഈ ചരിത്രനേട്ടം ഇതുവരെ ആര്‍ക്കും മറികടക്കാന്‍ കഴിഞ്ഞിട്ടില്ല . 2004ലെ ഈസ്റ്റര്‍ ദിനത്തിനു പിറ്റേന്ന് ഇംഗ്ലണ്ടിനെതിരെയായിരുന്നു ലാറയുടെ ചരിത്രനേട്ടം.

2004 ഏപ്രില്‍ 10നു സെന്റ് ജോണ്‍സ് പാര്‍ക്കില്‍ അവസാന ടെസ്റ്റിനു തുടക്കം. വിന്‍ഡീസിനു ബാറ്റിങ്. മൂന്നാമനായി ക്രീസിലെത്തിയ ലാറ ആദ്യദിനം നേടിയത് 86 റണ്‍സ്. ക്രൂശിച്ചവരെ ഞെട്ടിച്ച് പിറ്റേന്ന് ഈസ്റ്റര്‍ ദിനത്തില്‍, ലാറ ചാരത്തില്‍നിന്ന് ഉയര്‍ത്തെഴുന്നേറ്റു. 10 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കരിയറിലെ 2ാം ട്രിപ്പിള്‍ സെഞ്ചുറി; 313 നോട്ടൗട്ട്. 3ാം ദിനത്തിലേക്കും ആ ഇന്നിങ്‌സ് നീണ്ടു.രാജ്യാന്തര ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ 400 നേടിയ താരത്തെ വിക്കറ്റിന് മുന്നില്‍ കുടുക്കാന്‍ ഒരു ഇംഗ്ലണ്ട് ബോളര്‍ക്കും സാധിച്ചില്ല. ലാറക്ക് ചരിത്രം നേട്ടത്തിന് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ചുറികള്‍ പിറന്നിട്ടുണ്ടെങ്കിലും 400 എന്ന മാജിക്ക് നമ്പറിലെത്താന്‍ ആര്‍ക്കും സാധിച്ചില്ല.

SHARE