മലപ്പുറം: പത്ത് മാസമായി ശമ്പളം ലഭിക്കാത്തതിനാല്‍ ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ഓഫീസില്‍ ആത്മഹത്യ ചെയ്തു. മലപ്പുറം നിലമ്പൂരില്‍ ബിഎസ്എന്‍എല്‍ ഓഫീസിലെ രാമകൃഷ്ണനാണ് തൂങ്ങി മരിച്ചത്. ഇയാള്‍ ഓഫീസിലെ താല്‍കാലിക സ്വീപ്പര്‍ തൊഴിലാളിയായിരുന്നു.

30 വര്‍ഷമായി ഇയാള്‍ നിലമ്പൂരില്‍ ബിഎസ്എന്‍എല്‍ ഓഫീസില്‍ താല്‍കാലിക സ്വീപ്പര്‍ തൊഴിലാളിയായി ജോലി ചെയ്യുന്നു. കഴിഞ്ഞ പത്ത് മാസമായി ഇയാള്‍ക്ക് ശമ്പളം ലഭിച്ചിരുന്നില്ല. ഇതാണ് ആത്മഹത്യ കാരണം എന്ന് അന്വേഷണ സംഘം പറഞ്ഞു.

രാവിലെ ഓഫീസില്‍ എത്തിയ രാമകൃഷ്ണന്‍ മറ്റു ജോലിക്കാര്‍ പുറത്ത് പോയ സമയത്ത് ഓഫീസ് മുറിയില്‍ ആത്മഹത്യ ചെയുകയായിരുന്നു. ഇയാള്‍ ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നയാളായിരുന്നുവെന്നും ശമ്പളം ലഭിക്കാത്തതിനാല്‍ ഏറെ വിഷമത്തിലായിരുന്നുവെന്നും കൂടെ ജോലി ചെയുന്നവര്‍ പറഞ്ഞു.