യു.പിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഇരുനില കെട്ടിടം തകര്‍ന്ന് 10 മരണം

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മൗ ജില്ലയിലെ മൊഹമ്മദാബാദില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഇരുനില കെട്ടിടം തകര്‍ന്നുവീണ് 10 പേര്‍ മരിച്ചു. അപകടത്തില്‍ പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്.

കെട്ടിടത്തിലെ ഒരു സ്ത്രീ രാവിലെ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്നാണ് റിപ്പോര്‍ട്ട്. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധിപേര്‍ കുടുങ്ങികിടക്കുന്നതായാണ് വിവരം. അഗ്‌നിരക്ഷാസേനയും പോലീസും നാട്ടുകാരും സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

SHARE