തൃശൂര്‍ കുറ്റിപ്പുറം പാതയില്‍ മൂന്ന് ബസുകള്‍ കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരുക്ക്‌

എടപ്പാള്‍: തൃശൂര്‍കുറ്റിപ്പുറം സംസ്ഥാന പാതയില്‍ കാഞ്ഞിരകുറ്റിയില്‍ മൂന്ന് ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരുക്കേറ്റു. രാത്രി എട്ടോടെയാണ് അപകടം നടന്നത്. ഗുരുവായൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വിനോദയാത്രാസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസും കോഴിക്കോട് നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.

ഗുരുവായൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് മറ്റൊരു വാഹനത്തിനെ മറികടക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് എതിരെ വരുകയായിരുന്ന വിനോദയാത്രാസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസിലിടിച്ച ശേഷം തൊട്ടു പുറകിലുണ്ടായിരുന്ന തൃശൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലും ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ സ്വകാര്യ ബസുകളുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. സ്വകാര്യ ബസുകളുടെ െ്രെഡവര്‍മാര്‍ക്കും ഏതാനും യാത്രക്കാര്‍ക്കും ഗുരുതര പരിക്കേറ്റു. ഇവരെ എടപ്പാളിലെയും തൃശൂരിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

SHARE