ബസ് പാലത്തില്‍ നിന്ന് താഴേക്ക് വീണ് ഒമ്പത് യാത്രക്കാര്‍ മരിച്ചു

ഭുവനേശ്വര്‍: ഒഡീഷയില്‍ ബസ് പാലത്തില്‍ നിന്ന് താഴേക്ക് വീണ് ഒമ്പത് യാത്രക്കാര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗഞ്ചാം ജില്ലയിലെ ത്പ്താപാനി ഘാട്ടിന് സമീപമുള്ള പാലത്തില്‍ നിന്നാണ് ബസ് താഴേക്ക് വീണത്.

ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. ബെര്‍ഹാംപൂരില്‍ നിന്ന് ടിക്രിയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ബെര്‍ഹാംപൂരിലും ദിഗപഹാന്‍ഡിയിലുമുള്ള ആസ്പത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബസിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. പാലത്തിന്റെ കൈവരി തകര്‍ത്ത് തലകീഴായാണ് ബസ് താഴേക്ക് പതിച്ചത്.

SHARE