വൈക്കത്ത് ബസും കാറും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു

കോട്ടയം: വൈക്കം ചേരുംചുവടില്‍ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു.  ഉദയംപേരൂര്‍ 10 മൈല്‍ മനയ്ക്കല്‍ പടി വിശ്വനാഥന്‍ ഭാര്യ, ഗിരിജ, മകന്‍ സൂരജ്, ബന്ധു അജിത എന്നിവരാണ് മരിച്ചത്. 


കോട്ടയം വൈക്കം റൂട്ടില്‍ ചേരുംചുവട് പാലത്തിനു സമീപം ചൊവ്വാഴ്ച പുലർച്ചെ 5.45 ഓടുകൂടിയായിരുന്നു അപകടം. അമിത വേഗത്തിൽ വന്ന ബസ് കാറിനു മുകളിലേക്ക് പാഞ്ഞു കയറുകയായിരുന്നുവെന്ന് സമീപവാസികള്‍ പറയുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. നാലുപേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടിരുന്നു. ബസ് യാത്രക്കാരായ പത്ത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

SHARE