മകള്‍ക്കും രണ്ട് കുട്ടികള്‍ക്കും നാട്ടിലെത്താന്‍ വിമാനം വാടകക്കെടുത്ത് വ്യവസായി

കുടുംബത്തിലെ നാല് പോര്‍ക്ക് നാട്ടിലെത്താന്‍ 180 പേര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്ന വിമാനം വാടകക്കെടുത്ത് വ്യവസായി. ഭോപ്പാല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യവസായിയാണ് മകള്‍ക്കും മകളുടെ രണ്ട് മക്കള്‍ക്കും വീട്ടുജോലിക്കാരിക്കും മാത്രമായി എ320 വിമാനം വാടകക്കെടുത്തത്. ഭോപ്പാലില്‍ നിന്ന് ദില്ലിയിലേക്കായിരുന്നു സര്‍വീസ്. വിമാനത്തിലെയും വിമാനത്താവളത്തിലെയും തിരക്ക് ഒഴിവാക്കാനാണ് 20 ലക്ഷം രൂപ നല്‍കി വിമാനം വാടകക്കെടുത്തതെന്ന് അധികൃതര്‍ പറഞ്ഞു.

മദ്യവ്യവസായിയുടെ കുടുംബം ലോക്ക്ഡൗണിനെ തുടര്‍ന്ന് രണ്ട് മാസമായി ഭോപ്പാലില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. മെയ് 25നാണ് വിമാനം കുടുംബാംഗങ്ങളെയും കൊണ്ട് ദില്ലിയില്‍ എത്തിയത്. എന്നാല്‍ വ്യവസായിയുടെ വിവരങ്ങള്‍ പുറത്തുവിടാന്‍ ഭോപ്പാല്‍ രാജാഭോജ് വിമാനത്താവളം ഡയറക്ടര്‍ അനില്‍ വിക്രം തയ്യാറായില്ല.

SHARE