സമനിലക്കായി ഫിലാന്‍ഡര്‍ പ്രതികരിച്ചില്ല;തെറിവിളച്ച് അധിക്ഷേപിച്ച് ബട്ട്‌ലര്‍

കേപ്ടൗണ്‍: ഇംഗ്ലണ്ട്- ദക്ഷിണാഫ്രിക്ക ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ വെര്‍നോണ്‍ ഫിലാന്‍ഡറെ അസഭ്യം പറഞ്ഞ് ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍. ദക്ഷിണാഫ്രിക്കയുടെ സമനിലയ്ക്കായി ഫിലാന്‍ഡര്‍ പ്രതിരോധിച്ചു കളിക്കുന്നതിനിടയിലാണ് ബട്‌ലറുടെ തെറി വിളി.

തെറിവിളി കേട്ട് ഫിലാന്‍ഡര്‍ രൂക്ഷമായി നോക്കിയെങ്കിലും ബട്‌ലര്‍ വീണ്ടും തെറി വിളിക്കുകയായിരുന്നു. ഇതെല്ലാം സ്റ്റമ്പ് മൈക്ക് പിടിച്ചെടുത്തതോടെ ബട്‌ലര്‍ കുരുക്കിലാകുകയായിരുന്നു. ഈ വീഡിയോ നിരവധി പേര്‍ പങ്കുവെച്ചിട്ടുണ്ട്. വിഷയത്തില്‍ ബട്‌ലര്‍ക്കെതിരെ ഐ.സി.സി നടപടിയെടുക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്ന ഫിലാന്‍ഡറുടെ അവസാന പരമ്പര കൂടിയാണിത്. ബട്‌ലറുടെ പെരുമാറ്റത്തെ ന്യായീകരിച്ചും എതിര്‍ത്തും നിരവധി ക്രിക്കറ്റ് താരങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ രംഗത്ത് വന്നിട്ടുണ്ട്.

SHARE