രണ്ട് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ്, കേരളത്തില്‍ അഞ്ച് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് തിയ്യതികളും ഇന്ന് പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. കേരളത്തില്‍ അഞ്ച് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പും ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍ 12 മണിക്ക് വാര്‍ത്താ സമ്മേളനം നടത്തും.

മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളോടൊപ്പം ജാര്‍ഖണ്ഡിലും ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. എന്നാല്‍, ഇത് ഡിസംബറിലേ ഉണ്ടാകുവെന്നാണ് സൂചന. അടുത്ത വര്‍ഷം ജനുവരിയിലാണ് ജാര്‍ഖണ്ഡ് നിയമസഭയുടെ കാലാവധി അവസാനിക്കുക. കേരളത്തില്‍ നാല് എംഎല്‍എമാര്‍ എംപിമാരായതിനാലാണ് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടത്. മഞ്ചേശ്വരത്ത് എംഎല്‍എ മരിച്ച സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പ്.

SHARE