പൗരത്വ നിയമ ഭേദഗതി; സുപ്രീം കോടതിയില്‍ ഇന്ന് സംഭവിച്ചത്

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്ത് മുസ്്‌ലിംലീഗ് ഉള്‍പ്പെടെ സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കവെ നിയമത്തെ എതിര്‍ത്തും അറ്റോണി ജനറല്‍ കെ കെ വേണുഗോപാലിന്റെ വാദത്തെ ഖണ്ഡിച്ചും മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കനത്ത വാദങ്ങളാണ് ഉന്നയിച്ചത്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയുടെ പരിഗണനയിലെത്തിയ 133 ലധികം ഹര്‍ജികള്‍ക്കെതിരെ സാങ്കേതിക തടസം മുന്‍നിര്‍ത്തി മുഴുവന്‍ ഹര്‍ജികളിലും വാദത്തിന് കഴിയില്ലെന്ന് പറഞ്ഞാണ് അറ്റോണി ജനറല്‍ കെ കെ വേണുഗോപാല്‍ വാദം തുടങ്ങിയത്. അതേസമയം ഈ വാദം ഖണ്ഡിച്ച കബില്‍ സിബല്‍ എന്‍പിആര്‍ നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞ സാഹചര്യത്തില്‍ നിയമത്തിന് സ്റ്റേ വേണമെന്ന് തുടക്കത്തില്‍ തന്നെ ആവശ്യപ്പെട്ടു.

പിന്നാലെ പൗരത്വ നിയമ ഭേദഗതി വിഷയം ഭരണഘടനാ ബെഞ്ചിലേക്ക് പരിഗണിക്കണമെന്നും കപില്‍ സിബല്‍ വാദിച്ചു. സിബലിന്റെ വാദത്തോട് യോജിച്ച് സീനിയര്‍ അഡ്വ രാജീവ് ധവാന്‍ വിഷയം ഭരണഘടനാ ബെഞ്ച് പരിഗണിക്കേണ്ടതുണ്ടോ എന്ന് ആദ്യം തീരുമാനിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു. ഭരണഘടനാ ബെഞ്ച് ഉടന്‍ രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വിയും ആവശ്യപ്പെട്ടു. ഈ വാദത്തിനോട് യോജിച്ച കപില്‍ സിബല്‍, ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നത് വരെ സിഎഎ പ്രക്രിയ നടപ്പാക്കുന്നത് മാറ്റിവയ്ക്കണമെന്നും വാദിച്ചു.

എന്നാല്‍ 140 ഹര്‍ജികള്‍ ഉണ്ടെന്നും അതില്‍ 60 എണ്ണത്തില്‍ മാത്രമാണ് സര്‍ക്കാര്‍ ഭാഗത്ത് നിന്നും സത്യവാങ്മൂലം തയ്യാറായതെന്നും അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. ഇതിനാല്‍ കൂടുതല്‍ ഹര്‍ജികള്‍ കൂടുതല്‍ ഹര്‍ജികളില്‍ കൂടുതല്‍ സമയം വേണമെന്നും ആവശ്യപ്പെട്ടു.

നാല് മാസം കഴിഞ്ഞിട്ടും ഹരജികളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ പ്രതികരണം നല്‍കിയിട്ടില്ലെന്നും ഏപ്രിലില്‍ എന്‍പിആര്‍ പ്രക്രിയ ആരംഭിക്കുമെന്നും കപില്‍ സിബല്‍ കോടതിയെ അറിയിച്ചു. അതിനാല്‍ അതിനുമുമ്പ് എന്തെങ്കിലും ചെയ്യാന്‍ കോടതിയോട് ആവശ്യപ്പെടുകയും ചെയതു.
(എന്‍പിആര്‍) പ്രക്രിയ ദയവായി 3 മാസത്തേക്ക് മാറ്റിവയ്ക്കുക. ഇതിനിടയില്‍ നിങ്ങളുടെ പ്രഭുക്കന്മാര്‍ക്ക് തീരുമാനിക്കാം കപില്‍ സിബല്‍ അറ്റോര്‍ണി ജനറലിനെ ഖണ്ഡിച്ചു.

പല സംസ്ഥാനങ്ങളും എന്‍പിആര്‍ പ്രക്രിയ ആരംഭിച്ചതായി മുതിര്‍ന്ന അഭിഭാഷകന്‍ എഎം സിംഗ്വി കോടതിയില്‍ പരാമര്‍ശിച്ചു.
അസം കരാര്‍ ലംഘിക്കുന്നതാണ് പൗരത്വ നിയമ ഭേദഗതിയെന്നും ഇതില്‍ ഇടക്കാല ഉത്തരവ് വേണമെന്നും മുതിര്‍ന്ന അഭിഭാഷകന്‍ വികാസ് സിംഗ് ആവശ്യപ്പെട്ടു. അസം വിഷയത്തില്‍ തങ്ങള്‍ക്ക് ലഭിച്ച ഹര്‍ജികളില്‍ നല്‍കിയിട്ടില്ലെന്നാണ് അറ്റോര്‍ണി ജനറലില്‍ മറുപടി നല്‍കിയത്.
തുടര്‍ന്ന് ചീഫ് ജസ്റ്റിസ് ശരത് ബോബ്‌ഡെയും അസം വിഷയത്തില്‍ നോട്ടീസ് നല്‍കില്ലെന്ന് പറയുന്നു.

എന്നാല്‍, ഇക്കാര്യം ഭരണഘടനാ ബെഞ്ചിലേക്ക് പരിഗണിക്കേണ്ടതുണ്ടോ എന്ന് ആദ്യം തീരുമാനിക്കണമെന്ന് കപില്‍ സിബലിനോട് യോജിക്കുന്ന സീനിയര്‍ അഭിഭാഷകന്‍ രാജീവ് ധവാന്‍ കോടതിയോട് ആവശ്യപ്പെട്ടു.

ഭരണഘടനാ ബെഞ്ച് ആവശ്യം ഉന്നയിക്കവെ ശബരിമല കാര്യവും ഇതിനിടയില്‍ വരുമെന്ന് ചീഫ് ജസ്റ്റിസ് പരാമര്‍ശിക്കുന്നു.
തുടര്‍ന്ന് വിഷയത്തില്‍ പ്രാഥമിക പ്രശ്‌നത്തില്‍ തീരുമാനമെടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരാന്‍ തീരുമാനിക്കുന്നു.

99% നിവേദനങ്ങളും സര്‍ക്കാരിനു മുന്നില്‍ എത്താതെ ഞങ്ങള്‍ക്ക് അത് കേള്‍ക്കാനാവില്ലെന്ന് ചീഫ് ജെസ്റ്റിസ് ബോബ്‌ഡെ വ്യക്താമാക്കി. തുടര്‍ന്ന് ഹര്‍ജികള്‍ ക്രോഡീകരിക്കാന്‍ കപില്‍ സിബലിന് നിര്‍ദ്ദേശം നല്‍ക്കുന്നു.

തുടര്‍ന്ന് ഭരണഘടനാ ബെഞ്ച് ഉടന്‍ രൂപീകരിക്കുന്നതിനെക്കുറിച്ച് എ എം സിംഗ്വി പറയുന്നു. വാദംകൂട്ടുപിടിച്ച സിബല്‍, ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നത് വരെ നിയമം നടപ്പാക്കുന്നത് മാറ്റിവയ്ക്കാമെന്നും ആവശ്യപ്പെടുന്നു.

എന്നാല്‍, സിഎഎ നടപ്പാക്കുന്നത് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നത് നിയമത്തിന് സ്റ്റേ നല്‍കണമെന്ന ആവശ്യത്തിന് തുല്യമാണെന്ന് അറ്റോര്‍ണി ജനറല്‍ വാദിക്കുന്നു. വാദം അംഗീകരിച്ച ചീഫ് ജെസ്റ്റിസ് വാക്കുകള്‍ വ്യത്യസ്തമാണെങ്കിലും അതിന്റെ ഫലം ഒന്നുതന്നെയാണെന്ന് പറയുന്നു.
ഇതോടെ വിധിക്ക് നിലവില്‍ സ്്‌റ്റേയുണ്ടാവില്ലെന്ന് വ്യക്തമാവുന്നു.

എന്നാല്‍, നിയമം നടപ്പിലാക്കിയാലുടന്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും നടപടി ആരംഭിച്ചുകഴിഞ്ഞാല്‍ പ്രശ്‌നമുണ്ടാകുമെന്നും ഒരു പേര് സംശയാസ്പദമായി അടയാളപ്പെടുത്തിയാല്‍ അവരെ ഉപേക്ഷിക്കപ്പെടുമെന്നും മുതിര്‍ന്ന അഭിഭാഷകന്‍ കെ വി വിശ്വനാഥന്‍ ചൂണ്ടിക്കാണിക്കുന്നു. മുസ്‌ലിംകള്‍ മാത്രമല്ല, ഹിന്ദുക്കളും ഉപേക്ഷിക്കപ്പെടുമെന്നും കെ വി വിശ്വനാഥന്‍ വാദിച്ചു. നിയമം തുടരുന്നതും അവ നടപ്പാക്കുന്നത് മാറ്റുന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്ന് കെ വി വിശ്വനാഥന്‍ പറയുന്നു.

എന്നാല്‍ നാല് ആഴ്ചക്ക് ശേഷം വിഷയം പരിഗണിക്കാം എന്ന തീരുമനത്തിലേക്ക് കോടതി എത്തുകയാണുണ്ടായത്. മറുപടി നൽകാൻ കേന്ദ്രത്തിന് സുപ്രീം കോടതി നാല് ആഴ്ച സമയം നൽകുന്നു.

അതേസമയം അസം ഹര്‍ജികള്‍ രണ്ട് മാസത്തിന് ശേഷം പ്രത്യേകം ലിസ്റ്റുചെയ്യാമെന്നും ചീഫ് ജെസ്റ്റിസ് സമ്മതിക്കുന്നു. നേരത്തെ അസം ഹരജികള്‍ പ്രത്യേകം പട്ടികപ്പെടുത്താന്‍ അറ്റോര്‍ണി ജനറല്‍ രണ്ടാഴ്ച ആവശ്യപ്പെട്ടപ്പോയാണ് ചീഫ് ജെസ്റ്റിസ് രണ്ട് മാസം അനുവദിച്ചത്. അന്തിമ കരട് ഇന്ത്യ രജിസ്ട്രാര്‍ ജനറല്‍ പ്രസിദ്ധീകരിക്കുന്നതുവരെ അസം എന്‍ആര്‍സി പ്രവര്‍ത്തിക്കില്ലെന്നും അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു.

സുപ്രീം കോടതി ചീഫ് ജെസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന് മുന്നാകെ പൗരത്വ (ഭേദഗതി) ബില്ലിനെ ചോദ്യം ചെയ്ത 144 ഹരജികളാണ് എത്തിയത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ജസ്റ്റിസുമാരായ അബ്ദുള്‍ നസീര്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് രാവിലെ 10.50തോടെ ഹര്‍ജികള്‍ പരിഗണിച്ചു തുടങ്ങി. രാജ്യം ഉറ്റുനോക്കുന്ന കേസില്‍ കോടതി നമ്പര്‍ ഒന്നില്‍ അനുഭവപ്പെട്ട തിക്കുംതിരക്കിലും രാവിലെ 10.30 പരിഗണിക്കേണ്ട ഹര്‍ജി 20 മിനുട്ട് വൈകിയാണ് പരിഗണിച്ചത്.