പ്രതിഷേധങ്ങള്‍ക്കിടെ പൗരത്വ ഭേദഗതി നിയമം നിലവില്‍ വന്നു; വിജ്ഞാപനമിറക്കി കേന്ദ്രം

പ്രതിഷേധങ്ങള്‍ ശക്തമായി തുടരുന്നതിനിടെ പൗരത്വ നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ചട്ടം നിലവില്‍ വന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. ചട്ടം ഇന്ന് മുതല്‍ നിലവില്‍ വന്നതായാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിക്കിയ വിജ്ഞാപനത്തില്‍ പറയുന്നത്.

ചട്ടം രൂപീകരിക്കുന്നതിന് സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തേണ്ടതില്ലെന്ന് നേരത്തെ കേന്ദ്രം നിലപാടെടുത്തിരുന്നു. നിയമം പാസാക്കുന്നതിന് മുമ്പ് ആവശ്യമായ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നതാണ് കേന്ദ്ര നിലപാട്. എന്നാല്‍ നിയമ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ചകള്‍ക്കൊടുവിലേ നിയവം പ്രാബല്യത്തില്‍ വരികയുള്ളൂ എന്ന് പ്രതികരിച്ചിരുന്നു.

SHARE