സി.എ.എ, എന്‍.പി.ആര്‍, എന്‍.ആര്‍.സി വേണ്ട ഇന്ത്യ ഓസ്‌ട്രേലിയ മത്സരത്തിനിടെ വേറിട്ട പ്രതിഷേധം


മുംബൈ: ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന മത്സരം നടക്കുന്ന മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം. ഒരു സംഘം വിദ്യാര്‍ഥികളാണ് പ്രതിഷേധമുയര്‍ത്തിയത്.

എന്‍പിആര്‍ വേണ്ട, എന്‍ആര്‍സി വേണ്ട, സിഎഎ വേണ്ട എന്നിങ്ങനെ ആലേഖനം ചെയ്ത ടീ ഷര്‍ട്ട് അണിഞ്ഞ്‌ക്കൊണ്ടാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധമറിയിച്ചത്. സമാധാനപൂര്‍വ്വമാണ് തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നുവെന്നും അതിനപ്പുറത്തേക്ക് ഒന്നും ചെയ്യില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

പ്രതിഷേധമുണ്ടാകുമെന്ന മുന്നയിപ്പിനെ തുടര്‍ന്ന് വാംഖഡെ സ്‌റ്റേഡിയത്തില്‍ കറുപ്പ് നിറമുള്ള വസ്തുക്കള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിരുന്നു. അതേസമയം, പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ വെള്ള ടീ ഷര്‍ട്ടാണ് അണിഞ്ഞത്.

SHARE