പ്രായമായവരെ സംരക്ഷിച്ചില്ലെങ്കില്‍ മരുമക്കള്‍ക്കെതിരെ കേസ്; ജയില്‍ ശിക്ഷയടക്കം വരുന്ന നിയമ ഭേതഗതി

ന്യൂഡല്‍ഹി: മുതിര്‍ന്നവരുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുന്ന 2007 ലെ വയോജന സംരക്ഷണനിയമം ഭേദഗതി ചെയ്യുന്ന കരടുബില്‍ പാര്‍ലമെന്റില്‍ വൈകാതെ അവതരിപ്പിക്കും.

പ്രായമായ മാതാപിതാക്കളെ സംരക്ഷിച്ചില്ലെങ്കില്‍ മരുമക്കള്‍ക്കെതിരെ കേസെടുക്കാന്‍ അനുവദിക്കുന്നതാണ് പുതിയ നിയമം. ഇതിന് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കി. നഷ്ടപരിഹാരമായി വരുമാനത്തിനനുസരിച്ച് 10,000 രൂപയിലേറെ നല്‍കണമെന്നാണ് നിര്‍ദ്ദേശം. മൂന്ന് മാസം ജയില്‍ ശിക്ഷയും അനുഭവിക്കേണ്ട നിലയിലാണ് ഭേതഗതി.

ഇന്ത്യയിലെ 70 ശതമാനം വൃദ്ധരും ഒറ്റപ്പെടല്‍ അനുഭവിക്കുന്നതായി സന്നദ്ധ സംഘടന നടത്തിയ പഠനത്തില്‍ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. മുതിര്‍ന്നവര്‍ നേരിടുന്ന ക്രൂരതകളെക്കുറിച്ചുള്ള ദേശീയ റിപ്പോര്‍ട്ടിലാണ് വിവരങ്ങള്‍. കഴിഞ്ഞ ജൂണ്‍ മാസത്തിലായിരുന്നു റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നത്. സര്‍വേയില്‍ പങ്കെടുത്ത 33 ശതമാനം കുടുംബങ്ങളും മുതിര്‍ന്നവരെ സംരക്ഷിക്കുന്നത് ഒരു ബാധ്യതയാണെന്ന് വെളിപ്പെടുത്തി എന്നായിരുന്നു സര്‍വ്വെയില്‍ വ്യക്തമായിരുന്നത്.

SHARE