ജൂനിയര്‍ ഹോക്കി ടീം സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ചു; 14 താരങ്ങള്‍ മരിച്ചു

ടൊറന്റോ: കാനഡയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് 14 ജൂനിയര്‍ ഹോക്കി താരങ്ങള്‍ മരിച്ചു. കനേഡിയന്‍ ജൂനിയര്‍ ഐസ് ഹോക്കി ടീം സഞ്ചരിച്ച ബസ് വെള്ളിയാഴ്ച വൈകീട്ട് വടക്ക് ടിസ്ഡാലെക്ക് സമീപമാണ് അപകടം. ഹംബോള്‍ട്ട് ബ്രോങ്കോസ് ടീമിലെ 28 താരങ്ങള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍ പെട്ടത്.

അപകടത്തില്‍ 14 ഹോക്കിതാരങ്ങളും ബസ് ഡ്രൈവറും മരിച്ചതായി കനേഡിയന്‍ പൊലീസ് അറിയിച്ചു. അപകടത്തില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അപലപിച്ചു.


മരിച്ചവരെല്ലാം 16നും 21നും ഇടയിലുള്ളവരാണ്. സാസ്‌കറ്റ്‌ചെവാന്‍ ജൂനിയര്‍ ഹോക്കി ലീഗില്‍ പങ്കെടുക്കാനായുള്ള യാത്രക്കിടെയായിരുന്നു അപകടം.