കനറാബാങ്കിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്; റീജ്യണല്‍ ഓഫീസ് നാട്ടുകാര്‍ തല്ലിത്തകര്‍ത്തു

കനറാബാങ്കിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്; റീജ്യണല്‍ ഓഫീസ് നാട്ടുകാര്‍ തല്ലിത്തകര്‍ത്തു

തിരുവനന്തപുരം: ജപ്തി ഭീഷണിയെത്തുടര്‍ന്ന് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്ക് അധികൃതര്‍ക്കെതിരെയുള്ള പ്രതിഷേധം തുടരുകയാണ്. ബാങ്കിന്റെ റീജ്യണല്‍ ഓഫീസ് നാട്ടുകാര്‍ തല്ലിത്തകര്‍ത്തു. കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. നെയ്യാറ്റിന്‍കരയിലെ കാനറ ബാങ്ക് ഓഫീസിന് മുന്‍പിലും പ്രതിഷേധം തുടരുകയാണ്. ബാങ്ക് ഇന്ന് തുറന്നിട്ടില്ല.

ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുന്ന മൃതദേഹങ്ങള്‍ സംസ്‌കാരത്തിനായി നെയ്യാറ്റിന്‍കരയിലെ വീട്ടിലേക്ക് എത്തിക്കും. സംഭവത്തില്‍ മാരായിമുട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാങ്ക് മാനേജര്‍ നിരന്തരമായി ഫോണിലൂടെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായി നാട്ടുകാര്‍ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ ഫോണ്‍ രേഖകള്‍ പരിശോധിക്കുന്നതടക്കമുള്ള നടപടികളിലേക്കും പൊലീസ് നീങ്ങിയേക്കും. മാനേജര്‍ അടക്കമുള്ള ബാങ്ക് അധികൃതരെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടിയിലേക്ക് പൊലീസ് നീങ്ങുമെന്നാണ് സൂചന

NO COMMENTS

LEAVE A REPLY