കാറപകടത്തില്‍ പരിക്കേറ്റ സിനിമാതാരത്തിന്റെ നില ഗുരുതരം; സഹായാഭ്യര്‍ത്ഥനയുമായി കുടുംബം

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സിനിമാതാരം നകുല്‍ തമ്പിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. മധുര വേലമ്മാള്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയിലാണ് നകുല്‍ ചികിത്സയിലുള്ളത്. ജനുവരി അഞ്ചിനാണ് നകുലിന് അപകടം പറ്റിയത്.

അതേസമയം, നകുലിന്റെ ചികിത്സക്ക് വലിയൊരു തുക ആവശ്യമാണെന്നാണ് വിവരം. ചികിത്സക്കായി സന്മനസുള്ളവര്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തിയിട്ടുണ്ട്. നടിമാരായ അഹാന കൃഷ്ണകുമാര്‍, സാനിയ ഇയ്യപ്പന്‍ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

കൊടൈക്കനാലിനു സമീപമാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ആദിത്യനും പരിക്കേറ്റിരുന്നു. ആദിത്യന്‍ ചികിത്സ പൂര്‍ത്തിയാക്കി ആസ്പത്രി വിട്ടു. തിരുവനന്തപുരത്തുനിന്നും കൊടൈക്കനാലിലേക്ക് മടങ്ങുമ്പോഴാണ് അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ സ്വകാര്യബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ നകുല്‍ പതിനെട്ടാംപടി എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

SHARE