കോഴിക്കോട് വെള്ളക്കെട്ടിലേക്ക് കാറ് മറിഞ്ഞ സംഭവം; ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍

കോഴിക്കോട് കോളിക്കല് വേണാടിയിലെ ആഴമുള്ള വെള്ളക്കെട്ടിലേക്ക് കാറ് മറിഞ്ഞ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍. 60 അടിയില്‍ നിന്ന് വീണ കാര്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയിരുന്നു. ഡ്രൈവര്‍ ഇയ്യാട് സ്വദേശി ദിലു നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. വലിയപറമ്പ് മരട്ടമ്മല്‍ യൂനുസിന്റെ ഉടമസ്ഥതയിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്.

ദിലു തന്റെ സുഹൃത്തായ വേണാടി സ്വദേശി പ്രമോദിനെ ആശുപത്രിയില്‍ കൊണ്ടു പോകാനായിട്ടാണ് കാറ് തന്റെ കൈയ്യില്‍ നിന്ന് വാങ്ങിയതെന്ന് ഉടമയായ യൂനുസ് പറഞ്ഞു. കാറ് വെള്ളത്തില്‍ നിന്ന് ഉയര്‍ത്തി കരക്കെത്തിച്ചെങ്കിലും അപകടത്തില്‍ ദുരൂഹത ആരോപിച്ച് വാഹനം ഇവിടെ നിന്ന് കൊണ്ടു പോകുന്നത് നാട്ടുകാര്‍ തടയുകയായിരുന്നു. പിന്നീട് താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി വാഹനം പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.

SHARE