അമേരിക്കയില്‍ വാഹനാപകടത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

വാഷിംഗ്ടണ്‍: അമേരിക്കയില്‍ വാഹനാപകടത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു. ജൂഡി സ്റ്റാന്‍ലി(23), വൈഭവ് ഗോപി ഷെട്ടി(26) എന്നിവരാണ് മരിച്ചത്. യുഎസിലെ ടെന്നസയില്‍ കാറില്‍ ട്രെക്ക് ഇടിക്കുകയായിരുന്നു. സൗത്ത് നാഷ് വില്ലെയില്‍ വെച്ച് രാത്രിയിലാണ് അപകടമുണ്ടായത്.

ഇരുവരും ടെന്നസി സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ അഗ്രിക്കള്‍ച്ചര്‍ കോളേജിലെ ഫുഡ് സയന്‍സ് ബിരുദ വിദ്യാര്‍ത്ഥികളാണ്. അമിത വേഗതയില്‍ വന്ന ട്രെക്ക് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാറില്‍ വന്നിടിക്കുകയായിരുന്നു.

അപകടത്തിന് ശേഷം ട്രെക്ക് നിര്‍ത്താതെ പോയി. സംഭവത്തില്‍ ട്രെക്കുടമ ഡേവിഡ് ടോറസിനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെ പ്രതി പോലീസിന് മുന്നില്‍ കീഴടങ്ങി.

SHARE