ജലന്ധര്‍ ബിഷപ്പിനെതിരായ പരാതി: ക്രൈംബ്രാഞ്ചിന് വിട്ടേക്കും

കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ കേസന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ നീക്കം. അന്വേഷണം ക്രൈംബ്രാഞ്ചിനു വിടുന്നതു സംബന്ധിച്ച് കോട്ടയം എസ്പിയോട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ആരാഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ.സുഭാഷിനോട് ഇതുസംബന്ധിച്ച് എസ്.പി അഭിപ്രായം തേടിയിട്ടുണ്ട്. രണ്ടു ദിവസത്തിനകം നിലപാട് അറിയിക്കാമെന്നാണ് സുഭാഷ് അറിയിച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥന് ജോലിഭാരം കൂടുതലാണെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം.

പാലാ ഡിവൈഎസ്പിയുടെ അധിക ചുമതല കൂടി വൈക്കം ഡിവൈഎസ്പി കൈമാറിയ സ്ഥിതിക്ക് അദ്ദേഹത്തിന് ജോലിഭാരം കൂടുതലാണെന്നാണ് വിലയിരുത്തല്‍.

SHARE