അശാസ്ത്രീയമായ പ്രചരണം;മോഹന്‍ലാലിനെതിരെ കേസെടുത്തു

കോവിഡ് 19 നെതിരെ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യു ദിനത്തില്‍ അശാസ്ത്രീയമായ പ്രചരണങ്ങള്‍ നടത്തിയെന്ന പരാതിയില്‍ നടന്‍ മോഹന്‍ലാലിനെതിരെ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ദിനു എന്ന യുവാവാണ് പരാതി നല്‍കിയത്.

ജനതാ കര്‍ഫ്യൂ ദിനത്തില്‍ വൈകുന്നേരം അഞ്ച് മണിക്ക് പാത്രങ്ങള്‍ തമ്മില്‍ കൊട്ടിയോ കൈകള്‍ കൂട്ടിയിടിച്ചോ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞതിനെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. ശേഷം വലിയ വിമര്‍ശനങ്ങളായിരുന്നു താരത്തിനെതിരെ ഉയര്‍ന്നിരുന്നത്. തന്റെ പരാതിയിന്മേല്‍ മനുഷ്യാവകാശ കമ്മീഷന്‍ മോഹന്‍ലാലിനെതിരെ കേസെടുത്തെന്ന് പരാതിക്കാരന്‍ തന്നെയായിരുന്നു ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്്.

SHARE