കോടതീയലക്ഷ്യം; നാഗേശ്വര റാവുവിന് തടവും പിഴയും

സിബിഐ മുന്‍ ജോയിന്റ് ഡയറക്ടര്‍ എ കെ ശര്‍മ്മയെ ഏകപക്ഷീയമായി മാറ്റിയ സംഭവത്തില്‍ മുന്‍ സിബിഐ ഇടക്കാല അഡീഷണല്‍ ഡയറക്ടര്‍ എം നാഗേശ്വര റാവുവിന് തടവും പിഴയും.

സംഭവത്തില്‍ സുപ്രീംകോടതിയോട് നിരുപാധികം മാപ്പപേക്ഷിച്ച് റാവു കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചെങ്കിലും അത് തള്ളിയ കോടതി നടപടിയിലേക്ക് കടക്കുകയായിരുന്നു.

ബീഹാറിലെ അഭയകേന്ദ്രത്തിലെ കൂട്ടബലാത്സംഗ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു എ കെ ശര്‍മ്മ. സുപ്രംകോടതി ഉത്തരവോടെയാണ് ശര്‍മ്മ അന്വേഷണം ആരംഭിച്ചത്. എന്നാല്‍ കോടതിയുടെ അനുമതിയില്ലാതെയാണ് ശര്‍മ്മയെ സിആര്‍പിഎഫിലേക്ക് മാറ്റിയത്. ഇതിനെ രൂക്ഷമായി വിമര്‍ശിച്ച് സംപ്രീംകോടതി രംഗത്ത് എത്തുകയായിരുന്നു. തുടര്‍ന്ന്് നാഗേശ്വര റാവു മാപ്പ് അപേക്ഷിച്ച് കോടതിയില്‍ നേരിട്ട് ഹാജരാവുകയായിരുന്നു.

സുപ്രീംകോടതിയുടെ ഉത്തരവ് നിലനില്‍ക്കുമ്പോള്‍ താന്‍ ഉദ്യോഗസ്ഥനെ മാറ്റാന്‍ പാടില്ലായിരുന്നു. ഇതില്‍ മറ്റ് താല്‍പര്യങ്ങള്‍ ഒന്നുമില്ലയെന്നും റാവു സത്യവാങ്മൂലത്തില്‍ പറഞ്ഞു.