ലോക്ക്ഡൗണ്‍ നീട്ടുമോ?; കേന്ദ്രമന്ത്രിതല യോഗം ഇന്ന്

നാലാം ഘട്ട ലോക്ക്ഡൗണ്‍ മെയ് 31 ന് അവസാനിക്കാനിരിക്കെ സ്ഥിതി വിലയിരുത്താന്‍ കേന്ദ്രമന്ത്രിതല സമിതി ഇന്ന് യോഗം ചേരും. ലോക്ക്ഡൗണ്‍ തുടരേണ്ടതുണ്ടോ എന്ന കാര്യത്തില്‍ വെള്ളിയാഴ്ചയോടെ കേന്ദ്ര തീരുമാനം വന്നേക്കും. സംസ്ഥാനങ്ങളുടെ നിലപാട് കേന്ദ്രം വീണ്ടും തേടും.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, തിയേറ്റര്‍, ബാറുകള്‍ തുടങ്ങിയവയാണ് ദേശീയതലത്തില്‍ ഇപ്പോഴും അടച്ചിട്ടിരിക്കുന്നത്. മെട്രോസര്‍വ്വീസ് വീണ്ടും തുടങ്ങാനുള്ള അനുമതി നല്‍കിയേക്കും. ഭൂരിപക്ഷം മേഖലകളും തുറന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കുക എന്ന നിര്‍ദ്ദേശം ഉയരുന്നുണ്ട്. എന്നാല്‍ ആരോഗ്യമന്ത്രാലയം ഇതിനോട് യോജിക്കുന്നില്ല. കഴിഞ്ഞ നാലു ദിവസമായി പുതിയ കൊവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി ആറായിരത്തിലേറെയായാണ് വര്‍ധിക്കുന്നത്.

SHARE