പാകിസ്ഥാന്‍ ഹിന്ദുക്കളായ അഞ്ചു പേര്‍ക്ക് പൗരത്വം നല്‍കി കേന്ദ്രം

കോട്ട: 20 വര്‍ഷം മുമ്പ് പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലെത്തിയ അഞ്ച് ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കി. രണ്ട് ദശകം മുമ്പ് രാജസ്ഥാനിലെ കോട്ടയിലെത്തിയ അഞ്ച് പേര്‍ക്കാണ് പൗരത്വം നല്‍കിയത്. പൗരത്വ നിയമ ഭേദഗതി പ്രാബല്യത്തില്‍ വരുന്നതിന് തൊട്ടു മുന്‍പാണ് പൗരത്വം നല്‍കിയത്. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ ശിക്കര്‍പുര്‍ ഗ്രാമത്തില്‍ നിന്ന് രാജസ്ഥാനിലെത്തിയ രേഖാ ബേജ്വാനി, സോനം കുമാരി, മുസ്‌കാന്‍, സന്ദീപ് കുമാര്‍, സുദാമന്‍ എന്നിവര്‍ക്കാണ് വെള്ളിയാഴ്ച ഇന്ത്യന്‍ പൗരത്വം ലഭിച്ചത്. മാലയിട്ട് ആഘോഷത്തോടെയാണ് ഇവര്‍ക്ക് പൗരത്വം നല്‍കിയത്.

ഡിസംബര്‍ 30ന് പാകിസ്താനില്‍ നിന്നെത്തിയ എട്ടുപേര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കിയിരുന്നു. ആറു വര്‍ഷത്തിനിടെ പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നെത്തിയ നാലായിരത്തോളം പേര്‍ക്കാണ് വിവിധ സംസ്ഥാനങ്ങളില്‍ പൗരത്വം നല്‍കിയത്. പൗരത്വ നിയമഭേദഗതിയെ തുടര്‍ന്ന് രാജ്യത്തൊട്ടാകെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ വെള്ളിയഴ്ചയാണ് നിയമം പ്രാബല്യത്തില്‍ വന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനമിറക്കിയത്.

SHARE