മെസ്സിയുടെ മകനാണ് കാമുകനെന്ന് ഫാബ്രിഗാസിന്റെ മകള്‍

ലയണല്‍ മെസ്സിയെയും സെസ് ഫാബ്രിഗാസിനെയും അറിയാത്ത ഫുട്‌ബോള്‍ പ്രേമികള്‍ കുറവായിരിക്കും. ബാര്‍സിലോണയില്‍ ഇരുവരും സഹതാരങ്ങളായിരുന്നു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്നത് മെസ്സിയുടെ മകന്‍ മത്യാവും ഫാബ്രിഗസിന്റെ ഇളയ മകള്‍ കാപ്രിയുമാണ്. ഫാബ്രിഗസിന്റെ ഇളയ മകള്‍ കാപ്രിയുടെ ഒരു ഇന്‍സ്റ്റഗ്രാം വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. അമ്മ ഡാനിയേല തന്നെയാണ് നാലു വയസ്സുകാരിയായ കാപ്രിയുടെ ഈ വീഡിയോ ഇന്‍സ്റ്റയില്‍ പങ്കുവെച്ചത്. അഞ്ചാം വയസ്സിലേക്ക് കടക്കാനൊരുങ്ങുന്ന കാപ്രിക്ക് കാമുകനുണ്ടോ എന്നായിരുന്നു അമ്മയുടെ ചോദ്യം. കാമുകനുണ്ടെന്നും അവന്റെ പേര് മത്യാവു ആണെന്നും കാപ്രി മറുപടി പറയുന്നു. മെസ്സിയുടെ രണ്ടാമത്തെ മകന്റെ പേരാണ് മത്യാവു.

ഇതിന് പിന്നാലെ ഫാബ്രിഗാസും അന്റോണല്ലെയും പ്രതികരണവുമായെത്തി. 30 വയസ്സാകുന്നതുവരെ ഒരു കാമുകനേയും അനുവദിക്കില്ലെന്നായിരുന്നു ഫാബ്രിഗാസിന്റെ കമന്റ്. ‘മത്യാവു ആണ് എന്റെ ഭര്‍ത്താവ്’ എന്നാണ് പൊട്ടിച്ചിരിക്കുന്ന സ്‌മൈലിയോട് കൂടി അന്റോണെല്ല കമന്റ് ചെയ്തിരിക്കുന്നത്. കാപ്രി പറഞ്ഞ കാര്യം വീണ്ടുമോര്‍ത്ത് ചിരിക്കുകയാണ് അന്റോണെല്ല.

SHARE