റിയുസിന് പിഴച്ചു; ബാര്‍സ – ഡോര്‍ട്ട്മുണ്ട് മത്സരം സമനിലയില്‍

ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് എഫിലെ ആദ്യ മത്സരത്തില്‍ ബാഴ്‌സലോണയ്ക്ക് ബൊറൂസ്സിയ ഡോര്‍ട്ട്മുണ്ടിനെതിരേ സമനില. ലഭിച്ച പെനാല്‍ട്ടി ഡോര്‍ട്ട്മുണ്ട് ക്യാപ്റ്റന്‍ മാര്‍ക്കോ റിയുസ് പാഴാക്കിയതാണ് ബാഴ്‌സയെ രക്ഷിച്ചത്.സാഞ്ചോയെ സെമഡോ ബോക്‌സില്‍ വീഴ്ത്തിയതിനാണ് ഡോര്‍ട്ട്മുണ്ടിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചത്.

എന്നാല്‍ റിയുസിന്റെ കിക്ക് ബാഴ്‌സ ഗോളി ടെര്‍സ്‌റ്റേഗന്‍ രക്ഷപ്പെടുത്തി.മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചത്. 115 ദിവസത്തെ ഇടവേളക്ക് ശേഷം മെസ്സി 16കാരന്‍ അന്‍സു ഫാത്തിയുടെ പകരക്കാരനായാണ് കളത്തിലിറങ്ങിയത്.

ഗ്രൂപ്പ് എഫിലെ ഇന്റര്‍ മിലാന്‍ ചെക്ക് റിപ്പബ്ലിക് ക്ലബ്ബ് സ്ലാവിയ പ്രാഹ് മത്സരം സമനിലയിലായി. ഇരു ടീമും ഓരോ ഗോള്‍ വീതം നേടി. ഒരു ഗോളിന് പിന്നിലായിരുന്ന ഇന്റര്‍ അധികസമയത്ത് വീണ ഗോളിലാണ് സമനില പിടിച്ചത്.

SHARE