രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് ചന്ദ്രശേഖര്‍ ആസാദ്

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. ആസാദ് സമാജ് പാര്‍ട്ടി എന്നാണ് പാര്‍ട്ടിയുടെ പേര്. നോയിഡയിരുന്നു പാര്‍ട്ടി പ്രഖ്യാപനം. പൗരത്വനിയമ ഭേദഗതിക്കെതിരെയുള്ള സമരമുഖത്ത് പ്രധാനിയായിരുന്നു ചന്ദ്രശേഖര്‍ ആസാദ്.

പാര്‍ട്ടിയിലേക്ക് ആളുകളെ ക്ഷണിക്കാനായി വരും ദിവസങ്ങളില്‍ ഉത്തര്‍പ്രദേശില്‍ പരിപാടികള്‍ സംഘടിപ്പിക്കും. കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശ് പൊലീസ് പ്രഖ്യാപന സമ്മേളനത്തിന് അനുമതി നല്‍കിയിരുന്നില്ല. ഇതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നതോടെ പരിപാടി നടത്താന്‍ അനുമതി നല്‍കുകയായിരുന്നു.
ഭീം ആര്‍മി സ്റ്റുഡന്‍സ് ഫെഡറേഷന്‍ (ബി എ എസ് എഫ്) എന്ന പേരില്‍ വിദ്യാര്‍ത്ഥി സംഘടനയ്ക്ക് ഭീം ആര്‍മി നേരത്തെ രൂപം നല്‍കിയിരുന്നു. രാഷ്ട്രീയ പാര്‍ട്ടി രൂപീരണത്തിന് ശേഷം, സാമൂഹ്യ സാംസ്‌കാരിക സംഘടനയായി ഭീം ആര്‍മി മാറുമെന്നും സംഘാടകര്‍ നേരത്തെ അറിയിച്ചിരുന്നു.