Connect with us

Views

ഫാസിസ്റ്റ് ശക്തികളുടെ തകര്‍ച്ചക്ക് ബദല്‍ രാഷ്ട്രീയം അനിവാര്യം

Published

on

ആഗസ്റ്റ് 28ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അഞ്ചു ഇന്ത്യന്‍ പൗരന്‍മാരെ പൂനെ പൊലിസ് അറസ്റ്റ് ചെയ്യുകയും മറ്റു നാലു പേരുടെ വീടുകളില്‍ മണിക്കൂറുകളോളം തിരച്ചില്‍ നടത്തുകയും ചെയ്ത സംഭവങ്ങള്‍ അരങ്ങേറുകയുണ്ടായി. മനുഷ്യാവകാശ അഭിഭാഷകരും സാമൂഹ്യപ്രവര്‍ത്തകരും പണ്ഡിതന്മാരും കവികളും അടക്കമുള്ളവരാണ് അറസ്റ്റിലായിരിക്കുന്നത്.

ഇവരെല്ലാം തന്നെ ദലിതര്‍ക്കും ആദിവാസികള്‍ക്കും രാഷ്ട്രീയ തടവുകാര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവരുമാണ്. ഭീകരവിരുദ്ധ നിയമത്തിന്റെയും യു.എ.പി.എയുടെയും വകുപ്പുകളാണ് അവര്‍ക്കുമേല്‍ ചുമത്തപ്പെട്ടിരിക്കുന്നത്. കൂടാതെ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചു എന്ന കുറ്റവും ചാര്‍ത്തപ്പെട്ടിട്ടുണ്ട്. ജനുവരി ഒന്നിന് പൂനെക്ക് സമീപമുള്ള ഭീമ കൊറെഗാവില്‍ പൊട്ടിപ്പുറപ്പെട്ട ജാതി അതിക്രമത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നടത്തപ്പെട്ട പൊതുയോഗവുമായി ബന്ധപ്പെട്ട അന്വേഷണമാണ് പൊലീസ് അറസ്റ്റിന് കാരണം.

‘നഗര നക്‌സലുകള്‍’ (Urban Naxal) എന്ന പുതിയ പൊതുശത്രുവിനെ സൃഷ്ടിക്കാനുള്ള ഭരണകൂട ഗൂഢാലോചനയുടെ ഭാഗം തന്നെയാണ് ഇപ്പോഴത്തെ അറസ്റ്റുകള്‍. പൂനെയില്‍ പൊതുയോഗം സംഘടിപ്പിക്കുന്നതില്‍ പങ്കുള്ള ‘ഉന്നത നഗര മാവോയിസ്റ്റ് പ്രവര്‍ത്തകരാണ്’ അറസ്റ്റിലായിരിക്കുന്നത് എന്നാണ് പൂനെ പൊലീസിന്റെ അവകാശവാദം. ജൂണില്‍ നടന്ന ആദ്യഘട്ട അറസ്റ്റിന്റെ തുടര്‍ച്ചയാണിത്. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ അഭിഭാഷകനും ഇംഗ്ലീഷ് പ്രൊഫസറും പത്രാധിപരും ഉള്‍പ്പെടും. ശേഷം, പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയവരാണ് അറസ്റ്റുചെയ്യപ്പെട്ടതെന്ന തങ്ങളുടെ ഭാഷ്യം സമര്‍ഥിക്കാന്‍ ഒരു അജ്ഞാത കത്തും പൊലീസ് അവതരിപ്പിക്കുകയുണ്ടായി. തൊട്ടടുത്ത മാസം തന്നെ, മറ്റൊരു കത്തിനെ കുറിച്ചുള്ള ഫ്‌ളാഷ് ന്യൂസുമായി അര്‍നബ് ഗോസ്വാമിയുടെ ടി.വി രംഗപ്രവേശനം ചെയ്തു. ചൊവ്വാഴ്ച അറസ്റ്റു ചെയ്യപ്പെട്ട സുധ ഭരദ്വാജിന്റെ പേരിലുള്ളതായിരുന്നു പ്രസ്തുത കത്ത്. നഗര നക്‌സലുകളും കശ്മീരി വിഘടനവാദികളും തമ്മിലുള്ള ബന്ധത്തിന് തെളിവാണ് ആ കത്തെന്നായിരുന്നു ചാനലിന്റെ അവകാശവാദം. ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും തെളിവുകളുടെ പിന്‍ബലമില്ലാത്തതുമാണെന്ന് ഭരദ്വാജ് പ്രതികരിച്ചിരുന്നു.

പക്ഷേ ആരാണ് എന്താണ് യഥാര്‍ഥത്തില്‍ ‘നഗര നക്‌സല്‍’? 2017 മെയ് മാസത്തില്‍, ‘സ്വരാജ്യ’ മാഗസിനില്‍ പ്രസിദ്ധീകരിച്ച സിനിമാനിര്‍മാതാവ് വിവേക് അഗ്‌നിഹോത്രിയുടെ ലേഖനത്തില്‍, ‘നഗര നക്‌സലുകള്‍ എന്നു പറയുന്നത് നഗര ബുദ്ധിജീവികളും സാമൂഹ്യപ്രവര്‍ത്തകരുമാണെന്നും അവര്‍ ഇന്ത്യയുടെ ‘അദൃശ്യ ശത്രു’ക്കളാണെന്നും രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരാണെന്നും’ പറയുന്നുണ്ട്. ‘ഇന്ത്യന്‍ ജനാധിപത്യത്തിന് ഗുരുതര ഭീഷണി ഉയര്‍ത്തുന്ന അര്‍ധ മാവോയിസ്റ്റുകള്‍’ എന്ന വിഭാഗത്തെ കുറിച്ച് ജൂണില്‍ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ട്വീറ്റ് ചെയ്തിരുന്നു. ഭരണകൂട വിരുദ്ധ സായുധ കര്‍ഷക പ്രസ്ഥാനത്തെയും ഭരണകൂടത്തിനെതിരെ ചോദ്യങ്ങള്‍ ചോദിക്കുന്നവരെയും പരസ്പരം ബന്ധിപ്പിക്കുന്ന പദസൃഷ്ടിയാണ് ഇതിലൂടെ നടത്തപ്പെടുന്നത്. നക്‌സലിസം എന്ന സംജ്ഞയെ കാടുകളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നും പുറത്തുകൊണ്ടുവന്ന്, നഗരങ്ങളിലെ ടെലിവിഷന്‍ സ്റ്റുഡിയോകളില്‍ ഭരണകൂടത്തോട് ചോദ്യങ്ങള്‍ ചോദിക്കുന്നവരുടെമേല്‍ മുദ്രണം ചെയ്ത്, അവര്‍ നഗരപ്രേക്ഷകരുടെ ജീവനും നഗരാന്തരീക്ഷത്തിനും ഭീഷണിയാണെന്ന് അവതരിപ്പിക്കുന്ന ഒരു വ്യവഹാരം ഇവിടെ ശക്തിപ്പെട്ടുവരികയാണ്. ‘ദേശവിരുദ്ധര്‍’ എന്ന പദം ഇത്തരത്തിലാണ് ഭയമുല്‍പാദിപ്പിക്കുന്ന ഭീകരപദമായി മാറിയത്.

എല്ലാതരത്തിലുള്ള എതിര്‍ ശബ്ദങ്ങളെയും നിശബ്ദമാക്കാനും അപകീര്‍ത്തിപ്പെടുത്താനും ക്രിമിനല്‍വല്‍കരിക്കാനും ഈ പ്രക്രിയയിലൂടെ സാധിക്കും. ഇവിടെ ഇപ്പോള്‍ ഭീമ കൊറെഗാവിലെ ദലിത് പ്രതിഷേധങ്ങളാണ് ‘നഗര നക്‌സല്‍’ എന്ന പദത്തിന്റെ സൃഷ്ടിപ്പിന് കാരണമായി ഭവിച്ചത്. പെഷ്‌വാ സൈന്യത്തിനെതിരെ താഴ്ന്ന ജാതിയില്‍പെട്ട മഹാര്‍ സൈന്യം വിജയം വരിച്ചതിന്റെ വാര്‍ഷികാഘോഷങ്ങള്‍ എല്ലാവര്‍ഷവും നടത്തപ്പെടാറുണ്ട്. രാജ്യത്തുടനീളമുള്ള മഹാറുകളെയും ദലിതരെയും സംബന്ധിച്ചിടത്തോളം, ജാതി അതിക്രമത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ആദ്യപടിയാണ് പ്രസ്തുത യുദ്ധവിജയം. മുഖ്യധാര ദേശീയ ചരിത്രാഖ്യാനങ്ങള്‍ ബോധപൂര്‍വം മറന്നുകളഞ്ഞ പെഷ്‌വകള്‍ തങ്ങളോട് ചെയ്ത അതിക്രൂരമായ അതിക്രമങ്ങള്‍ മറവിക്ക് വിട്ടുകൊടുക്കാതിരിക്കാനും തങ്ങളുടെ ചരിത്രം തിരിച്ചുപിടിക്കാനും ജാതി ഉച്ചനീചത്വങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങള്‍ ശക്തിപ്പെടുത്താനുമാണ് ദലിതര്‍ എല്ലാവര്‍ഷവും യുദ്ധ വിജയത്തിന്റെ വാര്‍ഷികാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. ഈ വര്‍ഷം അതിന്റെ 200ാം വാര്‍ഷികമായിരുന്നു. ഇതാണ് മറാത്തകളും ദലിതുകളും തമ്മിലുള്ള സംഘട്ടനത്തിലേക്ക് നയിച്ചത്. ദലിത് വിരുദ്ധ അതിക്രമത്തിന്റെ പേരില്‍ ഹിന്ദുത്വ സംഘങ്ങള്‍ക്കെതിരെ ആദ്യഘട്ടത്തില്‍ പൊലീസ് കേസ് ഫയല്‍ ചെയ്തിരുന്നെങ്കിലും ആരും തന്നെ അറസ്റ്റ് ചെയ്യപ്പെട്ടില്ല. പകരം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ദലിത് പ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരും പങ്കെടുത്ത ഡിസംബര്‍ 31ന് സംഘടിപ്പിച്ച പൊതുയോഗമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് വിധിച്ചു. ദലിതര്‍ക്കെതിരെ അക്രമം അഴിച്ചുവിട്ട ഹിന്ദുത്വ ഭീകരരെ ഒഴിവാക്കി, അക്രമത്തിന് ഇരയായ ദലിതരെയും അവര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയ സാമൂഹിക പ്രവര്‍ത്തകരെയും വേട്ടയാടുന്ന സമീപനമാണ് പൊലീസ് സ്വീകരിച്ചത്.

തികച്ചും ജനാധിപത്യവിരുദ്ധമായ നിലപാടുകളിലൂടെ മുന്നോട്ടുപോകുന്ന ബി.ജെ.പി ഇതിന് വലിയ വിലകൊടുക്കേണ്ടി വരും. ഒരുപക്ഷേ ഹിന്ദു ദേശീയവാദികളുടെ വോട്ടുബാങ്ക് സുരക്ഷിതമാക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞേക്കുമെങ്കിലും 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പുകളില്‍ തങ്ങളുടെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ച ദലിതരെ ബി.ജെ.പി വിരുദ്ധരാക്കി മാറ്റാന്‍ അവരുടെ ദലിത് വിരുദ്ധ നിലപാടുകള്‍ കാരണമായിട്ടുണ്ട്. ബി.എസ്.പിയുടെയും കോണ്‍ഗ്രസിന്റെയും വോട്ടുബാങ്കുകളില്‍ കാര്യമായ വിള്ളലുകള്‍ വീഴ്ത്താന്‍ അന്ന് ബി.ജെ.പിക്ക് സാധിച്ചിരുന്നു. പക്ഷേ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ദലിതര്‍ക്കെതിരെ അരങ്ങേറികൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ക്ക് നേരെ കേന്ദ്ര ഗവണ്‍മെന്റ് മൗനം പാലിച്ചിരിക്കുകയാണ്. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ ഐക്യം ഉയര്‍ത്തിപിടിച്ചുകൊണ്ടുള്ള ബദല്‍ രാഷ്ട്രീയം ഉയര്‍ന്നുവരേണ്ടത് ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികളുടെ തകര്‍ച്ചക്കും ജനാധിപത്യ മൂല്യങ്ങളും പുനഃസ്ഥാപനത്തിനും അനിവാര്യമാണ്.
ഇപ്‌സിത ചക്രവര്‍ത്തി
ടരൃീഹഹ.ശി

kerala

അനധികൃത വിലവർദ്ധന; ചിക്കൻവ്യാപാരികൾ സമരത്തിലേക്ക്

ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു.

Published

on

അനധികൃതമായി കോഴി വില വർദ്ധിപ്പിച്ച കുത്തക ഫാം ഉടമകളുടെയും ഇടനിലക്കാരുടെയും നടപടിയിൽ പ്രതിഷേധിച്ച് ചിക്കൻ വ്യാപാരികൾ സമരത്തിലേക്ക്. ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു. കടയടപ്പ് സമരത്തിന്റെ മുന്നോടിയായുള്ള സമര പ്രഖ്യാപന കൺവെൻഷൻ വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.

കോഴി കർഷകരും തമിഴ്നാട് കുത്തക കോഴി ഫാം അധികൃതരും ഒരു മാനണ്ഡവും പാലിക്കാതെ കോഴിയുടെ വില വർദ്ധിപ്പിക്കുകയാണ്. ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും അനക്കമില്ല. തീവെട്ടിക്കൊള്ള നടത്തുന്ന ഫാം ഉടമകളുടെ വലയിലാണ് അധികാരികൾ. റംസാൻ ,ഈസ്റ്റർ , വിഷു കാലത്ത് പൊതുജനത്തെ കൊള്ളയടിച്ച് കൊഴുത്ത കോഴി മാഫിയ വില വർദ്ധിപ്പിക്കൽ തുടരുകയാണ്. കോഴിക്കോട് നഗരത്തിൽ ഒരുകിലോ ചിക്കന് 270 രൂപയാണ് വില.

ഈ പ്രവണത ഒരിക്കലും അംഗികരിക്കാനാകില്ലെന്ന് ചിക്കൻ വ്യാപാരി സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി മുസ്തഫ കിണശ്ശേരി പറഞ്ഞു. ചിക്കൻ വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് കെ.വി. റഷീദ് അദ്ധ്യക്ഷത വഹിച്ചു ആക്ടിംഗ് സെക്രട്ടറി ഫിറോസ് പൊക്കുന്ന്, ജില്ലാ ട്രഷറർ സി.കെ. അബ്ദുറഹിമാൻ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം മുനീർ പലശ്ശേരി മറ്റ് ജില്ലാ ഭാരവാഹികളായ സിയാദ്, ആബിദ് ,ഷാഫി, സലാം, സാദിക്ക് പാഷ, നസീർ, ലത്തിഫ് എന്നിവർ പങ്കെടുത്തു.

Continue Reading

kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന

ഒരു പവൻ സ്വർണത്തിന് വില 440 രൂപ വർധിച്ച് 53,640 രൂപയിലുമെത്തി.

Published

on

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് ഗ്രാമിന് 55 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6,705 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 440 രൂപ വർധിച്ച് 53,640 രൂപയിലുമെത്തി.

ശനിയാഴ്ച അന്താരാഷ്ട്ര വില 80 ഡോളർ കുറവ് രേഖപ്പെടുത്തിരുന്നു. ഇറാൻ-ഇസ്രയേൽ യുദ്ധഭീതിയാണ് ഇപ്പോഴത്തെ വിലവർധനവിന് കാരണം. അന്താരാഷ്ട്ര സ്വർണ്ണവില 2356 ഡോളറിലായി. രൂപയുടെ വിനിമയ നിരക്ക് 83.43 ലാണ്.

ഏപ്രിൽ 12ന് സ്വർണവില റെക്കോർഡിട്ടിരുന്നു. ഗ്രാമിന് 6720 രൂപയായിരുന്നു അന്ന് സ്വർണത്തിന് വില. പവന് 53,760 രൂപയിലുമായിരുന്നു അന്ന് വ്യാപാരം നടന്നത്.

Continue Reading

kerala

സ്വര്‍ണവില മേപ്പോട്ട് തന്നെ; ഇന്നും കൂടി

ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് കൂടിയത് 100 രൂപയാണ്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപ വര്‍ധിച്ച് 53,760ലേക്കെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് കൂടിയത് 100 രൂപയാണ്. ഇതോടെ ഗ്രാമിന് 6720 രൂപയായി വിപണ നിരക്ക്. ഈ മാസം ഇതുവരെ 2880 രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്. ഒരു പവന്‍ ആഭരണ രൂപത്തില്‍ ലഭിക്കാന്‍ ഇനി 60,000 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടി വരും.(Gold rate reached 53000)

ഇന്നലെ സംസ്ഥാനത്ത് സ്വര്‍ണം പവന് 80 രൂപ കൂടി 52,960 രൂപയിലും ഗ്രാമിന് പത്ത് രൂപ വര്‍ധിച്ച് 6620 രൂപയിലുമാണ് വ്യാപാരം നടന്നത്. സംസ്ഥാനത്ത് കഴിഞ്ഞ ആറ് ദിവസമായി സ്വര്‍ണവില തുടര്‍ച്ചയായി റെക്കോര്‍ഡിടുകയാണ്.

ലോകരാജ്യങ്ങളിലെ യുദ്ധങ്ങളും അമേരിക്ക പലിശ നിരക്ക് കുറച്ചതുമാണ് ഇപ്പോഴത്തെ സ്വര്‍ണവില വര്‍ധനവിന് കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. യുദ്ധം അവസാനിക്കുകയും വിലക്കയറ്റത്തില്‍ അയവ് വരുകയും പലിശ നിരക്ക് കൂടുകയും ചെയ്താല്‍ മാത്രമേ ഇനി സ്വര്‍ണവിലയില്‍ കാര്യമായ കുറവുണ്ടാവുകയുള്ളൂ. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്വര്‍ണവില അറുപതിനായിരം കടക്കാനാണ് സാധ്യത.

സാധാരണനിലയില്‍ ഓഹരി വിപണി ഇടിയുമ്പോഴാണ് സ്വര്‍ണവില കുതിക്കാറുള്ളത്. എന്നാല്‍ ഇതിനു വിപരീതമായി ഓഹരിവിപണിയും സ്വര്‍ണവിപണിയും ഒരേപോലെ കുതിക്കുകയാണിപ്പോള്‍. ആഗോളതലത്തില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധനയും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതുമാണ് വിലയില്‍ പ്രതിഫലിച്ചത്.

Continue Reading

Trending