ചെങ്ങന്നൂരിലെ വൃദ്ധദമ്പതികളുടെ കൊലപാതകം: രണ്ടുപേര്‍ അറസ്റ്റില്‍

ചെങ്ങന്നൂര്‍: വൃദ്ധദമ്പതികളെ തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. ബംഗഌദേശുകാരായ ലബ്‌ലു, ജുവല്‍ എന്നിവരാണ് കോറമണ്ഡല്‍ എക്സ്പ്രസില്‍ നിന്ന് ആര്‍പിഎഫിന്റെ പിടിയിലായത്. വിശാഖപട്ടണത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ നാളെ കേരളത്തിലെത്തിക്കും. മോഷണം പോയ സ്വര്‍ണാഭരണങ്ങളും പ്രതികളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

വെണ്മണി കൊടുകുളഞ്ഞി കരോട് പാറച്ചന്ത ജംഗ്ഷനു സമീപം ആഞ്ഞിലിമൂട്ടില്‍ കെ.പി. ചെറിയാന്‍ (കുഞ്ഞുമോന്‍75), ഭാര്യ ലില്ലി (68) എന്നിവരെയാണ് വീട്ടില്‍ പണിക്കെത്തിയ ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തിയത്. കമ്പിപ്പാരകൊണ്ട് തലയ്ക്കടിയേറ്റാണ് ചെറിയാന്‍ മരിച്ചത്. മൃതദേഹത്തിനു സമീപം കമ്പിപ്പാര കിടപ്പുണ്ടായിരുന്നു. മണ്‍വെട്ടികൊണ്ടുള്ള വെട്ടേറ്റാണ് ലില്ലി മരിച്ചത്. സമീപം മണ്‍വെട്ടി ഒടിഞ്ഞുകിടപ്പുണ്ടായിരുന്നു.

കേരളത്തിനു പുറത്തും വിദേശത്തും ഏറെക്കാലം ജോലിചെയ്തിരുന്ന ദമ്പതികള്‍ നാട്ടില്‍ വിശ്രമ ജീവിതത്തിലായിരുന്നു. മക്കളും മരുമക്കളും വിദേശത്താണ്. തിങ്കളാഴ്ചയാണ് കൊലപാതകങ്ങള്‍ നടന്നതെന്ന് പൊലീസ് പറഞ്ഞു.

SHARE